എനിക്ക് ഇൗ ദാമ്പത്യം പറ്റില്ല; ഭാര്യ ട്രാന്‍സ്ജെന്‍ഡറെന്നു തിരിച്ചറിഞ്ഞ നിമിഷം: കുറിപ്പ്

couples
പ്രതീകാത്മക ചിത്രം; ഫയല്‍ ചിത്രം
SHARE

അസ്തിത്വം തിരിച്ചറിഞ്ഞിട്ടും അതിൽ നിൽക്കാൻ പറ്റാതെ ജീവിക്കേണ്ടി വന്ന, ഇഷ്ടമില്ലാത്ത ജീവിതം തെരഞ്ഞെടുക്കേണ്ടി വന്ന യുവാവിന്റെ അനുഭവം പറയുകയാണ് കൗൺസലറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ കല മോഹൻ. കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അച്ഛനും അമ്മയും ചേച്ചിയും തന്നെ ഇതിലേയ്ക്ക് തള്ളി വിടുകയായിരുന്നു എന്നവൾ.. ( അവൻ )ട്രാൻസ്ജെൻഡറുകൾ നേരിടുന്ന അസ്തിത്വ പ്രശ്നങ്ങളിലേക്കും കലയുടെ കുറിപ്പ് വിരൽ ചൂണ്ടുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

കുറച്ചു നാൾ മുൻപ്, ഒരു ഭാര്യയും ഭര്‍ത്താവും എത്തി.

"ഞാൻ പുരുഷനാണ് മാഡം, എനിക്കു ഈ തരത്തിലൊരു ദാമ്പത്യം പറ്റില്ല " എന്ത്‌ കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല, എന്ന ഭര്‍ത്താവിന്റെ ചോദ്യത്തിന് അവൾ ( അവൻ ) കൈകൂപ്പുക മാത്രമാണ് ചെയ്യുന്നത്.

കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി പെടുത്തി അച്ഛനും അമ്മയും ചേച്ചിയും തന്നെ ഇതിലേയ്ക്ക് തള്ളി വിടുകയായിരുന്നു എന്നവൾ.. ( അവൻ )

അതേ പോലെ എന്റെ ഓർമ്മയിൽ മറ്റൊരു മുഖമുണ്ട്.. സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞിട്ടും അതിൽ നിൽക്കാൻ പറ്റാതെ എന്റെ മുന്നില് സങ്കടം പറയാൻ എന്നും എത്താറുള്ള ഒരു പത്തൊൻപതുകാരൻ.. അവനിൽ ഇല്ലാത്ത കഴിവുകൾ ഒന്നുമില്ല.. ലോകമറിയുന്ന ഒരു സയന്റിസ്റ് ആയി അവൻ മാറിയേനെ . മുഖമൂടി അഴിച്ചു അവനൊന്നു ജീവിക്കാൻ കഴിഞ്ഞു എങ്കിൽ..

"" നിങ്ങൾക്ക് പിന്തുണയ്ക്കാം, കാരണം അവൻ നിങ്ങളുടെ മകൻ അല്ല.. രണ്ടും കെട്ടു നടക്കുന്ന മോന്റെ അമ്മ അനുഭവിക്കുന്ന അവസ്ഥ നിങ്ങൾക്ക് മനസ്സിലാകില്ല.. ""

ആ അമ്മയോട് ദേഷ്യം തോന്നിയില്ല.. പക്ഷെ, ഞാൻ തകർന്നു. അവൻ വിളിച്ചാൽ ഞാൻ ഫോൺ എടുക്കില്ല എന്ന തീരുമാനത്തിൽ എത്തേണ്ടി വന്നു.. എന്നെ മാം കൂടി കൈവിടല്ലേ എന്ന message കാണാതിരിക്കാൻ ശ്രമിച്ചു.. ലോകത്ത് ഏത് വലിയ സൈക്കിയാട്രിസ്റ് ന്റെ മുന്നില് അവനെ കൊണ്ടെത്തിച്ചാലും അവന്റെ ജീവിതം ഇനി എന്താണെന്നു എനിക്കു കാണാം.. നാളെ ഒരു കുടുംബ ജീവിതത്തിൽ അവനെ തള്ളിയിട്ടാൽ താറുമാറാകുന്ന മറ്റൊരു ജീവനെ ഓർത്തു.. എന്നിരുന്നാലും മകൻ, "" മകനായി തന്നെ ജീവിതം നയിക്കണം എന്നുള്ള അമ്മയുടെ വിലാപവും ഉൾകൊള്ളാൻ പറ്റും.. അമ്മ മനസ്സാണ്.. ❤

സമൂഹത്തിന് മുന്നില് ഭയം പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളല്ല എന്നിലെ വ്യക്തിയും സൈക്കോളജിസ്റ്റും.. അത് ശെരി ആണോ തെറ്റാണോ എന്നും അറിയില്ല. മനഃസാക്ഷി ആണ് എന്റെ ശെരി.. എല്ലാവരും ആ വെല്ലുവിളി എടുക്കാൻ പറയാനുള്ള ആർജ്ജവം എനിക്കില്ല.. കാരണം, ആദ്യകാലങ്ങളിൽ അതൊരു സുഖകരമായ പാത അല്ല..

ശെരി എന്ന് സമൂഹത്തിൽ മാർക്ക് ഇട്ടു വെച്ചിരിക്കുന്ന കാര്യങ്ങൾക്ക് അപ്പുറം, എന്തെങ്കിലും കടുത്ത തീരുമാനം കൈകൊണ്ടാൽ നൂറായിരം വിരലുകൾ നമ്മുടെ നേർക്ക് നീളും..

അതിനെ കാണാതെയും കേൾക്കാതെയും മുന്നോട്ടു പോകുക എന്നത് പലപ്പോഴും സംഘർഷം ഉണ്ടാക്കുക തന്നെ ചെയ്യും.. സ്വന്തം നിഴല് പോലും കൂടെ ഇല്ലാത്ത അവസ്ഥ തോന്നും.. അതിനെ അതിജീവിക്കാൻ സാധാരണ മനക്കരുത്തു പോരാ.. അത് കൊണ്ട് തന്നെ, എന്റെ വിരലിൽ പിടിച്ചു ആരെയും മുന്നോട്ട് കൊണ്ട് വരാനും ശ്രമിച്ചിട്ടില്ല..

ഞാൻ അവനെ കളയുക തന്നെ ആയിരുന്നു.. ഞാൻ അല്ലല്ലോ അവനെ ഗർഭപാത്രത്തിൽ ചുമന്നത്.. അവന്റെ അമ്മ അല്ലേൽ ആത്മഹത്യ ചെയ്തേനെ.. അവരവനെ എങ്ങനെയും മാറ്റി എടുക്കും എന്ന് പറഞ്ഞു.. അങ്ങനെ പറ്റുമെങ്കിൽ അതാകട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു..

ദാമ്പത്യ ജീവിതം പറ്റാതെ എനിക്കു മുന്നില് ഇരിക്കുന്ന രണ്ടുപേരെ കണ്ടപ്പോൾ പെട്ടന്നു അവനെ ഓർത്തു.. ആദ്യത്തെ ട്രാൻസ്‍ജന്ടെർ പൈലറ്റ് ആയ ആദം ഹരിയുടെ വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ടായി.. തലയുയർത്തി നിൽകുന്ന അവന്റെ രൂപം, ഒരുപാട് പേർക്ക് തെളിച്ചം ആകട്ടെ..

പുറമേ കാണുന്ന കാഴ്ചകൾക്ക് അപ്പുറം, അകക്കണ്ണു കൊണ്ട് കാണാൻ സാധിക്കുക എന്നത് നിസ്സാരപ്പെട്ട ഒന്നല്ല.. പലപ്പോഴും ഉറ്റവരിൽ നിന്നും കിട്ടാതെ പോകുന്ന ഒന്നാണ് ആ തിരിച്ചറിവ്..

ഒരാളെ, അവരായി അംഗീകരിക്കാൻ പറ്റുന്ന എത്ര പേരുണ്ട് ! മറ്റൊരാളെ മാറ്റാൻ ശ്രമിക്കുന്നതിലും എത്രയോ നല്ലതാണ് സ്വയം മാറ്റങ്ങൾ ഉണ്ടാക്കി എടുക്കുന്നതും പൊരുത്തപ്പെടുന്നതും..

വ്യക്തിപരമായ എന്നിലെ എനിക്ക് അവനവന്റെ ജീവിതം, അവനവനു ജീവിക്കാൻ വിട്ടു കൊടുത്തു നീങ്ങാൻ ഇഷ്‌ടമാണ്‌.. എല്ലാവരും എന്റെ കാഴ്ചപ്പാട് അംഗീകരിക്കണം എന്നില്ല.. മറ്റൊരാളുടെ ജീവിതം ചൂഴ്ന്നു നോക്കാൻ നിൽക്കാത്ത സംസ്കാരത്തെ ബഹുമാനം ആണ്.. സ്വന്തം ജീവിതം, അവനവൻ ജീവിച്ചാലേ പൂർണ്ണമാകുള്ളൂ...

തനിച്ചു ഒരുമുറിയിൽ സമാധാനത്തോടെ ഇരിക്കാൻ പറ്റുന്ന അവസ്ഥ എത്തിയാൽ അതൊരു വിജയമായി കാണണം.. അതാണ് സംഘർഷത്തെ അതിജീവിച്ചു എന്നതിന്റെ തെളിവ്..

പരാതി അവസാനിച്ചു.. ഞാൻ ജീവിച്ചു തുടങ്ങിയല്ലോ..എന്ന വികാരം.. സ്വയം അനുഭവിച്ചു അറിയേണ്ട ചിലതുണ്ട്.. എഴുതി ഫലിപ്പിക്കാൻ ആകില്ല..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...