ആമസോണിൽ വൻ ഓഫർ വില്‍പന; ഫോണുകള്‍ക്ക് 40% വരെ; 90% വരെ ഡിസ്കൗണ്ട്

amazone3
SHARE

ആമസോണിന്റെ സെലിബ്രേഷൻ സ്‌പെഷ്യൽ വിൽപനയ്ക്ക് ഇന്ന് തുടക്കം.  ഉത്സവ വിൽപനയിൽ നിരവധി ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ, ടിവികൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവയിൽ വൻ ഓഫറുകൾ നൽകുന്നുണ്ട്.. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ഓഫർ ചെയ്യുന്നതിനായി ആമസോൺ ഐസിഐസിഐ ബാങ്കുമായി സഹകരിക്കുന്നുണ്ട്. 

∙ വീട്ടുപകരണങ്ങൾക്ക് 60 ശതമാനം വരെ കിഴിവ് നൽകും. ഇതോടൊപ്പം ടിവികൾക്ക് നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, സൗജന്യ ഡെലിവറി, ഇൻസ്റ്റാളേഷൻ എന്നീ സേവനങ്ങളും ലഭിക്കും. 

∙ സ്മാർട് ഫോണുകളിൽ 40 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ സൗജന്യ സ്ക്രീൻ മാറ്റിസ്ഥാപിക്കൽ, ആവേശകരമായ എക്സ്ചേഞ്ച് ഓഫറുകൾ, നോകോസ്റ്റ് ഇഎംഐ എന്നിവയും ലഭിക്കും.

∙ ജനപ്രിയ ബ്രാൻഡുകളായ ആപ്പിൾ, ഷഓമി, വൺപ്ലസ്, സാംസങ്, വിവോ, ഓണർ മുതലായവയിൽ നിന്നുള്ള ഡീലുകൾ ഉണ്ടാകും.

∙ വിമൻസ് സാരികൾ, കാഷ്വൽ ഷൂകൾ, വാച്ചുകൾ, മറ്റ് മുൻനിര ബ്രാൻഡുകൾ, ഏറ്റവും പുതിയ ട്രെൻഡുകൾ എന്നിവ ഉൾപ്പെടെ ആമസോൺ ഫാഷനിൽ 90 ശതമാനം വരെ കിഴിവ് നൽകും.

∙ എച്ച്പി, കാനൻ, ബോട്ട്, ലെനോവോ എന്നിവയുൾപ്പെടെ 200 ബ്രാൻഡുകളിൽ നിന്ന് ആമസോണിന് 6,000 ഡീലുകൾ ഉണ്ട്.

∙ 30,000 പ്ലസ് ദൈനംദിന അവശ്യവസ്തുക്കളിൽ ആമസോൺ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നു.

 ആമസോൺ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെലിബ്രേഷൻ സ്‌പെഷ്യൽ' വിൽപന ഒക്ടോബർ 13 ന് രാവിലെ 12 മുതൽ തുടങ്ങി. ഒക്ടോബർ 17 രാത്രി 11:59 ന് വിൽപന അവസാനിക്കും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...