‘വിജയ് ചെയ്തത് കൊടുംപാതകമല്ല; നല്ല ശീലം’; ‍ഡെറ്റോൾ വിവാദത്തിൽ പിന്തുണച്ച് കുറിപ്പ്

VIJAY-POST-DR
SHARE

വിജയ് ആരാധകരുടെ രോഷവും പ്രതിഷേധവും ഇരമ്പുകയാണ്.  ആരാധകർക്ക് ഹസ്തദാനം നൽകിയശേഷം ഡെറ്റോൾ കൊണ്ട് കൈകഴുകുമെന്ന വിജയ്ക്കെതിരെയുള്ള തമിൾ സംവിധായകൻ സ്വാമിയുടെ പ്രസ്താവനയാണ് വിവാദമായത്. ആരാധകരെ എപ്പോഴും ഹൃദയത്തോട് ചേർത്തുനിർത്തുന്ന ആളാണ് വിജയ്. എന്നാൽ വിജയുടെ ആരാധക സ്നേഹത്തെ ഖണ്ഡിച്ച് കൊണ്ടുള്ള സ്വാമിയുടെ വെളിപ്പെടുത്തൽ കടുത്ത പ്രതിഷേധമാണുണ്ടാക്കിയത്. ഇക്കാര്യം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നുമാണ് സ്വാമി വെളിപ്പെടുത്തിയത്.  എന്തായാലും സംഭവം വിജയ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഇപ്പോൾ വിഷയത്തിൽ വിജയയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളൻ. 'വിജയ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും അദേഹത്തെ കുറ്റപ്പെടുത്താനാവില്ല. പ്രശസ്തനായ ഒരു വ്യക്തിക്ക് തീർച്ചയായും നൂറുകണക്കിന് ആരാധകർക്ക് ഹസ്തദാനം നൽകേണ്ടി വരും. അതുക്കൊണ്ട് തന്നെ അതൊരു നല്ല ശീലമാണ്.' എന്നാണ് ഡോകടർ എഴുതിയിരിക്കുന്നത്. 

കുറിപ്പ് ഇങ്ങനെ: 

"നടൻ വിജയ് ആരാധകർക്ക് കൈകൊടുത്തതിന് ശേഷം കൈകൾ ഡെറ്റോൾ ഒഴിച്ചു കഴുകും". എന്തോ വലിയ തെറ്റ് ചെയ്തത് പോലെ സംവിധായകൻ പറയുന്നു.

ഡോക്ടർമാരും നഴ്‌സുമാരുമൊക്കെ ഒരു രോഗിയെ പരിചരിച്ചതിന് ശേഷവും അതിന് മുൻപും കൈകൾ കഴുകുകയും വൃത്തിയാക്കുകയും ചെയ്യാറുണ്ട്. സ്വന്തം സുരക്ഷ മാത്രമല്ല അതിൽ. അടുത്തതായി വരുന്ന രോഗിക്ക് കൂടി രോഗം പരകാതെയിരിക്കുവാൻ ഹാൻഡ് വാഷ് വളരെ പ്രാധാന്യമുള്ളതാണ്.

ഇതൊരു ഉദാഹരണത്തിന് പറഞ്ഞെന്ന് മാത്രം. ഏതൊരു സാഹചര്യത്തിലും ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കണം. അണുക്കൾ എല്ലായിടത്തുമുണ്ട്.

വിജയ് അത്തരത്തിൽ ചെയ്തതാകാം എന്നെ കരുതാനാകു. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകർക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകൾ കഴുകുന്നത് നല്ലൊരു ശീലമാണ്. ഇതിൽ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക??

മറ്റുള്ളവരുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. വിജയുടേത് നല്ലൊരു ശീലമായിട്ടെ തോന്നിയുള്ളൂ. പൊതുജനങ്ങൾക്ക് ഉണ്ടാകേണ്ടതായ ആരോഗ്യകരമായ ഒരു നല്ല ശീലം അദ്ദേഹത്തിലൂടെ ജനങ്ങളിലേക്ക് എത്തുകയല്ലേ ചെയ്യേണ്ടത്?

ഡോ. ഷിനു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...