‘ജോളി ഇഫക്ട്, നീ കഴിക്കും മുൻപ് അവൾക്കും കൊടുക്കണം’; വിഡിയോയ്ക്ക് വിമർശനം

jolly-effect-viral
SHARE

‘ജോളി ഇഫക്ട്’ എന്ന തലവാചകത്തിൽ‌ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇൗ വിഡിയോ വലിയ ചർച്ചയാവുകയാണ്. നടനും അഭിഭാഷകനുമായ ജോയ് ജോൺ ആന്റണിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിന്റെ വിഷയവുമായി ബന്ധപ്പെട്ടാണ് ജോയ് വിഡിയോ ഒരുക്കിയിരിക്കുന്നത്.

‘ഇന്ന് മുതൽ നാം.ഭർത്താക്കന്മാർ ഇങ്ങനെ ആവണം...നീ കഴിക്കും മുൻപ് അവൾക്കും കൊടുക്കണം.....അതാ നിനക്ക് നല്ലത് ...ജോളി ഇഫക്ട്’ എന്ന വാചകത്തോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഭാര്യ കൊണ്ടുവരുന്ന പാലിൽ സംശയം തോന്നുന്ന ഭർത്താവും പിന്നീട് തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വിഡിയോ പറയുന്നത്. സ്ത്രീവിരുദ്ധ നിറഞ്ഞ ഇൗ വിഡിയോയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ തന്നെ വിമർശനവും ഉയരുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...