കാല്‍ കാന്‍സര്‍ എടുത്തു; ഒറ്റക്കാലില്‍ നൃത്തം; അമ്പരപ്പിച്ച് ബാലിക; വിഡിയോ

anjaly-kadhak
SHARE

ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് കഠിന സാഹചര്യങ്ങളെയും അതിജീവിക്കാമെന്ന് തെളിയിക്കുകയാണ് ഈ കൊച്ചുമിടുക്കി. അ‍ഞ്ജലി എന്നാണ് പേര്. ഒറ്റക്കാലിലാണ് നൃത്തം ചെയ്ത് കാണികളെ അമ്പരപ്പിക്കുന്നത്. 

ചെറുപ്പത്തിലേ വന്ന കാന്‍സര്‍ മൂലം അഞ്ജലിയുടെ ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. പക്ഷേ, നൃത്തത്തോടുള്ള പ്രണയം ഒരിക്കലും കൈവിട്ടില്ല. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയ 'ഭൂല്‍ ഭൂലയ്യ'യിലെ 'മേരെ ഡോല്‍നാ സുന്‍' എന്ന പാട്ടിന് നൃത്തം ചെയ്താണ് അഞ്ജലി ഏറ്റവുമൊടുവില്‍ കാണികളെ അമ്പരപ്പിച്ചത്. NATCON IASO നടത്തിയ വാര്‍ഷിക ചടങ്ങിനിടെയായിരുന്നു നൃത്തം. ചടങ്ങില്‍ പങ്കെടുത്ത ഡോക്ടര്‍മാരാണ് വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ജലി പ്രശസ്തയായ നര്‍ത്തകിയായി മാറുമെന്നും ഇവര്‍ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...