ഐഫോൺ തന്നെ സ്വവർഗാനുരാഗിയാക്കി; യുവാവ് ആപ്പിളിനെതിരെ കേസ് നൽകി

gay-couples
SHARE

ഐഫോൺ തന്നെ സ്വവർഗാനുരാഗിയാക്കിയെന്ന് ആരോപിച്ച് യുവാവ് ആപ്പിളിനെതിരെ കേസ് നൽകി. റഷ്യൻ യുവാവാണ് ധാർമിക ദ്രോഹത്തിന് കേസ് ഫയൽ ചെയ്തത്. ഒരു ദശലക്ഷം റൂബിൾസ് നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഐഫോണിലേക്ക് വന്ന ഗോക്കോയിൻ ക്രിപ്റ്റോ കറൻസി ആപ്പ് വഴിയാണ് താൻ സ്വവർഗാനുരാഗിയായതെന്ന് യുവാവ് പറയുന്നു. ഐഫോണിലൂടെ ബിറ്റ്കോയിൻ തിരയുമ്പോഴാണ് ഗോക്കോയിൻ ആപ്പിലേക്കുള്ള ലിങ്ക് ലഭിക്കുന്നത്. ഈ ലിങ്ക് വഴി കടന്നതോടെ തന്റെ ജീവിതം തിരിച്ചുകയറാനാകാത്ത വിധം ശരിക്കും ആപ്പിലകപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. കൃത്രിമത്വത്തിലൂടെ ആപ്പിൾ എന്നെ സ്വവർഗരതിയിലേക്ക് തള്ളിവിട്ടു എന്നാണ് ആരോപണം.

സ്വവർഗാനുരാഗിയായ പങ്കാളിയെ കണ്ടെത്താനുള്ള ആപ്പായിരുന്നു ഇത്. ഈ ആപ്പ് വഴി യുവാവിന് ഒരു കാമുകനെ ലഭിച്ചു. ഇപ്പോൾ രണ്ട് പേർക്കും പിരിയാൻ സാധിക്കാത്ത അവസ്ഥയായി. എന്നാൽ ഈ വിവരങ്ങളൊന്നും വീട്ടിൽ പറയാനും സാധിക്കുന്നില്ല. അതിന്റെ മാനസികസംഘർഷത്തിലാണ് യുവാവ്. തന്റെ ഇപ്പോഴുള്ള അവസ്ഥയിൽ യുവാവ് ഭയപ്പെടുന്നുവെന്നും വളരെ മോശം മാനസികാവസ്ഥയിലാണെന്നും അഭിഭാഷകൻ പറയുന്നു. ഈ ആപ്പ് ഉപയോഗിച്ച് നോക്കിയാൽ മാത്രമേ തന്റെ കക്ഷിയുടെ അവസ്ഥ പൂർണ്ണമായും മനസിലാകുകയുള്ളെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

റഷ്യയിലെ ആപ്പിളിന്റെ പ്രതിനിധികൾ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയാറായില്ല. ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷനിലാണ് ഇത് സംഭവിച്ചതെന്ന് ആരോപിക്കപ്പെട്ടാലും യുഎസ് ടെക്നോളജി ഭീമന് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്നാണ് നിയമവിദഗ്ധരുടെ വാദം.

സെപ്റ്റംബർ 20 നാണ് കേസ് ഫയൽ ചെയ്തത്. ഒക്ടോബർ 17 ന് കോടതി കേസ് പരിഗണിക്കും. പ്രധാന നഗരങ്ങളിൽ സ്വവർഗാനുരാഗം ഉണ്ടെങ്കിലും റഷ്യയിൽ ഹോമോഫോബിയ വ്യാപകമാണ്. സ്വവർഗാനുരാഗ പ്രചാരണത്തിനെതിരെ മോസ്കോ 2013 ൽ ഒരു നിയമം അവതരിപ്പിച്ചിരുന്നു. ഇത് പ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് പാരമ്പര്യേതര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചതാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...