വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് നിർബന്ധം; ഇല്ലെങ്കിൽ ആർസി ബുക്കില്ല

number-plate
SHARE

കൊല്ലം : പുതിയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (എച്ച് എസ് ആർ പി) നിർബന്ധമാക്കിയതായി ആർടിഒ അറിയിച്ചു. പുതിയ വാഹനങ്ങൾ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഫോട്ടോ പരിവാഹൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ റജിസ്ട്രേഷൻ ബുക്ക് ലഭിക്കുകയുള്ളൂ. വെബ്‌സൈറ്റിൽ വാഹൻ വഴി റജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അന്നുതന്നെ റജിസ്‌ട്രേഷൻ നമ്പർ ലഭിക്കും.

ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ ലഭിക്കാനുള്ള കാലതാമസം മൂലമോ അറിവില്ലായ്മ മൂലമോ പഴയതരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചാൽ അഴിച്ചു മാറ്റും. ഇത്തരത്തിൽ നിരവധി പേർക്ക് ആർ സി ബുക്ക് ലഭിക്കാതെയുണ്ട്. കെഎൽ 02 ബി ജെ സീരീസ് മുതൽ റജിസ്റ്റർ ചെയ്തിട്ടും ആർ സി ബുക്ക് ലഭിക്കാത്തവർ എച്ച്എസ്ആർപി ഘടിപ്പിച്ച് വിവരം ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യണം. വാഹന വിതരണക്കാരും ഇത്തരം നമ്പർ പ്ലേറ്റുകൾ നൽകാൻ ബാധ്യസ്ഥരാണ്.

വിതരണക്കാർ കാലതാമസം വരുത്തിയാൽ അവർക്ക് നൽകി വരുന്ന ടെംപററി റജിസ്‌ട്രേഷൻ നിർത്തിവയ്ക്കും. കൂടാതെ റജിസ്റ്റർ ചെയ്ത ശേഷവും മഞ്ഞ സ്റ്റിക്കറിൽ ടെംപററി നമ്പർ എഴുതി ഓടിച്ചാൽ റജിസ്‌ട്രേഷൻ ഇല്ലാതെ വാഹനം ഓടിച്ചു എന്ന രീതിയിൽ കേസ് എടുക്കും. ആയതിനാൽ എല്ലാ വാഹന ഉടമകളും ഒരാഴ്ചയ്ക്കുള്ളിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കണമെന്നും ആർടിഒ അറിയിച്ചു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...