ഹെല്‍മറ്റില്ല; പാത്രം തലയില്‍ വച്ച് സ്കൂട്ടര്‍ യാത്രക്കാരി; വൈറല്‍ വിഡിയോ

woman-helmet
SHARE

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഭീമമായ പിഴകളില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപെടാന്‍ വഴി തേടുകയാണ് ആളുകള്‍. അത്തരത്തില്‍ രസകരമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഒരു സ്ത്രീ. ഇതിന്റെ വിഡിയോ ആണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

തലയിൽ ചെറിയ അലൂമിനിയം പാത്രം വെച്ച് ഇരുചക്ര വാഹനം ഓടിക്കുകയാണ് ഒരു സ്ത്രീ. കേരളത്തിനു പുറത്താണ് സംഭവം. ഈ വാഹനത്തിനു തൊട്ടുപിന്നിൽ സഞ്ചരിച്ച ആളുകളാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. 40 സെക്കൻഡോളമുള്ള വിഡിയോ ഒരാഴ്ച മുൻപാണ് പങ്കുവച്ചതെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയ ആഘോഷിക്കുന്നുണ്ട്. ഹെൽമറ്റ് മാറിപ്പോയതാവാമെന്നാണ് ചിലരുടെ അഭിപ്രായം. മറ്റു ചിലരാവട്ടെ ഇത് ഒരു നല്ല ഐഡിയയാണെന്ന് പറയുന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...