ടയറിനടിയിൽ പെടാതെ രക്ഷിക്കാൻ ശ്രമിച്ചു; പിന്തുടർന്ന് പെരുമ്പാമ്പ്; വിഡിയോ

huge-python-chases-down-tourists-in-south-african-safari (1)
SHARE

യാത്രക്കാരെ വിടാതെ പിന്തുടർന്ന് രക്ഷിക്കാൻ പെരുമ്പാമ്പ്. വാഹനത്തിന്റെ ടയറിനടിയിൽ പെടാതെ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ചതാണ് വിനയായത്. ഭീഷണിപ്പെടുത്തി പിറകേ കൂടിയ പാമ്പിന്റെ കയ്യില്‍ നിന്ന് യാത്രക്കാർ രക്ഷപെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ആഫ്രിക്കന്‍ റോക്ക് ഇനത്തിൽപെട്ട പെരുമ്പാമ്പാണ് യാത്രക്കാരെ പിന്തുടർന്നത്. 

പാമ്പിന് അപകടം സംഭവിക്കാതിരിക്കാനായി അതിന്റെ വാലിൽ പിടിച്ച് ഒരാൾ മാറ്റിവിട്ടു. പ്രകോപിതനായി പാമ്പ് മുന്നോട്ടിഴഞ്ഞ് കാറിന്റെ ബോണറ്റിലേക്ക് വലിഞ്ഞു കയറുകയായിരുന്നു. വ‌ാഹനമെടുത്തപ്പോൾ‍ പാമ്പ് താഴേക്ക് ഊർന്നു വീഴുകയും കുറച്ചുനേരം കാറിനെ പിന്തുടരുകയും ചെയ്തു. പിന്നീട് അടുത്തുള്ള പൊന്തക്കാട്ടിലേക്ക് ഇഴഞ്ഞുപോകുകയായിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...