മയിലും നടരാജനും മുദ്രകളിൽ; അമ്പരപ്പിച്ച് ട്രാവല്‍ ഗൈഡ്; വിഡിയോ

travel-guide-mudra
SHARE

നാനാവിധ സംസ്കാരങ്ങളുടെ സമ്മേളന സ്ഥലമാണ് ഇന്ത്യ. ഈ സംസ്കാരങ്ങൾ കാണാനും അടുത്തറിയാനും നിരവധി വിനോജസഞ്ചാരികൾ രാജ്യത്തെത്തറുണ്ട്. അവരെ നയിക്കാൻ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ടൂറിസ്റ്റ് ഗൈഡുകളുമുണ്ട്. അത്തരത്തിലൊരു ടൂറിസ്റ്റ് ഗൈഡിന്റെ വിഡിയോ ആണ് നവമാധ്യമങ്ങളിൽ വൈറലാകുന്നത്. 

മയിലാടുന്നത് എങ്ങനെയെന്നു തുടങ്ങി നടരാജന്റെ മുദ്ര വരെ കാണിച്ചുകൊടുത്താണ് ഇയാൾ വിനോദസഞ്ചാരികളുടെ പ്രിയ ഗൈഡായി മാറുന്നത്. ഇതിനിടെ മുഖത്ത് പല ഭാവങ്ങളും മിന്നിമറയുന്നതും കാണാം. ഐഎഎസ് ഓഫീസർ പ്രിയങ്ക ശുക്ല ട്വിറ്ററിൽ‌ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ചിലർ വിഡിയോ പങ്കുവെച്ച് പ്രധാനമന്ത്രിയെയും ടൂറിസം മന്ത്രിയെയും ‍‍‍ടാഗ് ചെയ്തിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...