കൈവിട്ട സന്ദേശങ്ങള്‍ ഇനിയെ തനിയെ മായും; വമ്പന്‍ മാറ്റവുമായി വാട്സ്ആപ്പ്

whatsapp-1
SHARE

ഇനി വാട്സപ്പില്‍ കൈവിട്ട് പോകുന്ന സന്ദേശങ്ങളെ കുറിച്ച് ഒാര്‍ത്ത് വേവലാതിവേണ്ട. അത്തരം സന്ദേശങ്ങള്‍ തനിയെ മാഞ്ഞുപോകുന്ന സംവിധാനം ഒരുക്കുകയാണ് വാട്സ്ആപ്പ്. ഇത്തരത്തില്‍ ഉള്ള മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഒാപ്ഷന്‍ വാട്സ്ആപ്പ് കൊണ്ടുവന്നപ്പോള്‍ ഉപയോക്താക്കള്‍ക്ക് അത് വലിയ ആശ്വാസമായിരുന്നു. അയച്ച മെസേജുകളെല്ലാം നിശ്ചിത സമയത്തിനുള്ളിൽ ഡിലീറ്റാകുന്ന 'ഡിസപ്പിയറിംഗ് മെസേജസ്' എന്ന സംവിധാനമാണ് ഒരുങ്ങുന്നത്. 

ഇൗ സംവിധാനത്തിന് രണ്ടു രീതിയിലുള്ള ടൈം ഒാപ്ഷനുകളാണ് ഉണ്ടാകുക. 5 മിനിട്ടും ഒരു മണിക്കൂറുമാകും സന്ദേശങ്ങള്‍ മാഞ്ഞുപോകാനുള്ള സമയ പരിധി.  

നിലവില്‍ ഉള്ള ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഒാപ്ഷന്റെ പോരായ്മകള്‍ പരിഹരിക്കുന്നതാവും പുതിയ ഒാപ്ഷന്‍. മെസേജ് ഡിലീറ്റഡ് എന്ന് എഴുതിക്കാണിക്കുന്നത് ഒഴിവാക്കാന്‍ പുതിയ ഫീച്ചറിന് സാധിക്കും. സമയം സെറ്റ് ചെയ്ത് വച്ചാല്‍ അയക്കുന്ന മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകും.

പരീക്ഷണം വിജയമായിരുന്നുവെന്നും എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഒാപ്ഷന്‍ ഉടന്‍ ലഭ്യമാകുമെന്നും വാട്സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...