വിമാനത്തിന് മുന്നിൽ വേഗത്തിൽ വട്ടം കറങ്ങി വാഹനം; ഇടിക്കുമോ എന്ന് ഭീതി; വിഡിയോ

flight-vehicle-video
SHARE

വിമാനത്തിന് മുന്നിൽ വട്ടം കറങ്ങുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വിമാനത്തിലേക്ക് ഭക്ഷണം കൊണ്ടുവന്ന വാഹനമാണ് വിമാനത്തിന് തൊട്ടുമിന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട് വട്ടം ചുറ്റിയത്. ഇതോടെ അധികൃതർ ആശങ്കയിലായി. വേഗത്തിൽ വട്ടം കറങ്ങുന്ന വാഹനം വന്ന് വിമാനത്തിൽ ഇടിക്കുമോ എന്ന ഭയത്തിലായിരുന്നു അധികൃതർ.

ഇതോടെ വാഹനം നിയന്ത്രിക്കാന്‍ ജീവനക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഒരു യന്ത്രം ഉപയോഗിച്ച് ഇടിച്ചിടുകയായിരുന്നു. വാഹനത്തിന്‍റെ ആക്സിലേറ്റര്‍ കേടായതാണ് നിയന്ത്രണം നഷ്ടപ്പെട്ടതിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമനത്താവളത്തിലെ യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...