'വൈഷ്ണവ ജന തോ..'; ഹൃദ്യമായി പാടി സൗദി സ്വദേശി; അഭിനന്ദിച്ച് ലോകം; വൈറൽ വിഡിയോ

saudi-singer
SHARE

ഭാരതത്തിന്റെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മവാർഷികം ആചരിക്കുകയാണ് ഇന്ന്. ലോകമെമ്പാടും ഗാന്ധിജിയോടുള്ള ആദര സൂചകമായി വിവിധ തരം ചടങ്ങുകൾ നടക്കുന്നു. അത്തരത്തിൽ റിയാദിലെ ഇന്ത്യൻ എംബസ്സി നടത്തിയ പരിപാടിയിൽ നിന്നുമുള്ള ഒരു വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

സൗദി സ്വദേശിയായ ഗായകൻ ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജൻ 'വൈഷ്ണവ ജന തോ' ഹൃദ്യമായി പാടുകയാണ്. 20 സെക്കന്റ് നീളുന്ന വിഡിയോ നൗഫ് അൽമർവായ് എന്ന ട്വിറ്റർ യൂസറാണ് പങ്കുവച്ചിരിക്കുന്നത്. ഇന്നലെയാണ് ഇവർ ഈ വിഡിയോ പങ്കുവച്ചത്. ഇതിനകം തന്നെ ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ഗായകൻ. പലരും ഈ പാട്ട് തന്നെ തിരഞ്ഞെടുത്ത് പാടിയതിനാണ് ഗായകനെ അഭിനന്ദിക്കുന്നത്. ചിലരാകട്ടെ ഉച്ചാരണ ശുദ്ധിയെയും പ്രകീർത്തിക്കുന്നുണ്ട്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...