ആ വാച്ചില്ലായിരുന്നുവെങ്കിൽ...; അച്ഛന്റെ ജീവൻ രക്ഷിച്ചതിന് ‘ആപ്പിളി’ന് മകന്റെ നന്ദി

bob
SHARE

അച്ഛന്റെ ജീവൻ രക്ഷിച്ചതിന് 'ആപ്പിളി'നോട് നന്ദി പറയുകയാണ് വാഷിങ്ടൺ സ്വദേശിയായ ജേബ് ബുർഡറ്റ്. നേരത്തെ നിശ്ചയിച്ച പ്രകാരം പർവത മേഖലയിലേക്ക് ബൈക്കോടിച്ച് പോയ ജേബിന്റെ അച്ഛൻ യാത്രയ്ക്കിടയിൽ കുത്തനെയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ എമർജൻസി നമ്പരായി സെറ്റ് ചെയ്തിരുന്ന ജേബിന്റെ നമ്പറിലേക്ക് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞുവെന്ന് ആപ്പിൾ വാച്ചിൽ നിന്നും സന്ദേശമെത്തി. കൃത്യം സ്ഥലം സഹിതമായിരുന്നു ആദ്യ സന്ദേശം. 

അപകടം സംഭവിച്ച സമയത്ത് തന്നെ എമർജൻസി നമ്പറിലേക്കും ആംബുലൻസിലേക്കും ഫോണിൽ നിന്ന് സന്ദേശം പാഞ്ഞു. ലൊക്കേഷനടക്കമുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നു. ആംബുലൻസ് എത്തി അച്ഛന്‍ ബോബിനെ ആശുപത്രിയിലാക്കിയതും ജേബിനെ അറിയിക്കാൻ ആപ്പിൾ മറന്നില്ല. എന്തായാലും  ആപ്പിളിന്റെ സാങ്കേതിക വിദ്യയ്ക്ക് നന്ദി പറയുകയാണ് ജേബ്. യഥാസമയം സാങ്കേതിക വിദ്യ നന്നായി പ്രവർത്തിച്ചതാണ് അച്ഛന്റെ ജീവൻ രക്ഷിച്ചതെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ ജേബ് വ്യക്തമാക്കി.

അപകടത്തിൽ തലയ്ക്കും കൈകാലുകൾക്കുമാണ് പരിക്കേറ്റത്. അവധി ദിവസം മകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ബോബ് പർവതമേഖലയിലേക്ക് ബൈക്കോടിക്കാൻ എത്തിയത്. മറ്റുള്ളവർ ലക്ഷ്യസ്ഥാനത്തോട് അടുത്തപ്പോഴാണ് ബോബ് അപകടത്തിൽപ്പെട്ട വിവരം ആപ്പിൾ എത്തിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...