'കുടുക്ക് പൊട്ടിയ കുപ്പായത്തിന്' ചുവടുവച്ച് മാത്യു അച്ചൻ; വിഡിയോ വൈറൽ

father-dance
SHARE

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത് നിവിന്‍ പോളിയും നയന്‍താരയും അഭിനയിച്ച ലവ് ആക്ഷന്‍ ഡ്രമയിലെ ‘ കുടുക്ക് പൊട്ടിയ കുപ്പായം’ എന്ന പാട്ട് വലിയ ഹിറ്റാണ്. ഷാൻ റഹ്മാന്റെ സംഗീതത്തില്‌ വിനീത് ശ്രീനിവാസൻ പാടിയ ഈ പാട്ടിന് പലരും ഡാന്‍സ് കളിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. . ഇപ്പോഴിതാ മാത്യു കിഴക്കേച്ചിറ എന്ന വൈദികന്‍ ഈ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഡൽഹിയിൽ വൈദികനായി സേവന് അനുഷ്ഠിക്കുകയാണ് ഇദ്ദേഹം.

രാജേഷ് ജോസഫ് എന്നയാളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിഡിയോ ആദ്യം പങ്കുവെച്ചിരുന്നത്. പിന്നീട് നിവിന്‍ പോളി ആക്ടര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലും ഇത് പങ്കുവച്ചു. കുടുക്ക് സോങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രംകൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...