അഞ്ച് മിനിറ്റ് പൊലീസ് സൂപ്രണ്ടാകാൻ അവസരം; അച്ഛനെതിരെ മകന്റെ നടപടി

sp-for-five-minutes
SHARE

അഞ്ച് മിനിറ്റ് പൊലീസ് സൂപ്രണ്ടാകാൻ അവസരം കിട്ടി, മകന്റെ ആദ്യ നടപടി അച്ഛനെതിരെ. മധ്യപ്രദേശിലെ ജബൽപ്പൂരിലാണ് സംഭവം. മൂന്ന് കുട്ടികൾക്കാണ് അഞ്ച് മിനിറ്റ് നേരെ പൊലീസ് സൂപ്രണ്ടാകാനുള്ള അവസരം ലഭിച്ചത്. സ്റ്റുഡന്‍റ് പൊലീസ് സ്കീം അനുസരിച്ചായിരുന്നു നിയമനം. സൗരവ്, സിദ്ധാര്‍ത്ഥ്, രാകേഷ് എന്നീ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികൾക്കായിരുന്നു അവസരം. 

രാകേഷാണ് അമ്മയെ തല്ലുന്ന അച്ഛനെതിരെ നടപടി വേണമെന്നായിരുന്നു രാകേഷ് ആവശ്യപ്പെട്ടത്. എസ്.പിയായ ശേഷം എന്താണ് ചെയ്യാൻ ആഗ്രഹം എന്ന ചോദ്യത്തിനായിരുന്നു വിദ്യാർഥിയുടെ മറുപടി. അതിലൊരാളായ സൗരവ് വീടിനടുത്തുള്ള കള്ളും കഞ്ചാവും വിൽപന തടയാനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. എസ്.പി സീറ്റില്‍ ഇരുന്ന ഉടന്‍ സൗരവ് തന്‍റെ വീട്ടിനടുത്ത പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഇതിന് നിര്‍ദേശം നല്‍കി. പൊലീസിന്റെ പ്രവർത്തനത്തെക്കുറിച്ച് വിദ്യാർഥികൾക്ക് നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. കുട്ടികുളുടെ വലിയൊരു ആഗ്രഹം കൂടിയാണ് പൂവണിഞ്ഞത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...