കടൽക്കാക്കയുമായി ചങ്ങാത്തം കൂടാൻ തിമിംഗലം; കൗതുക കാഴ്ച; വിഡിയോ

beluga-whale-pic
SHARE

കൗതുകം പരത്തുന്ന കാഴ്ചയുടെ ഭംഗി ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. കടൽക്കാക്കയുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ വിഡിയോയാണ് പുതിയ ചർച്ച.വെള്ളത്തിലൂടെ ഇരതേടി നടന്ന കടൽക്കാക്കയുമായി ചങ്ങാത്തം കൂടാനായിരുന്നു ബെലൂഗയുടെ ശ്രമം. അതിനായി വളരെയധികം സമയം പരിശ്രമിക്കുകയും ചെയ്തു. കടൽക്കാക്കയ്ക്കൊപ്പം അതിന്റെ പിന്നാലെയും മുന്നിലുമൊക്കെയായി നീന്തി അതിന്റെ ശ്രദ്ധ നേടാൻ ബെലൂഗ പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ വെള്ളത്തിനടിലൂടെ കടൽക്കാക്കയുടെ കാലിൽ മെല്ലെ വായകൊണ്ട് കടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ഹാമർഫെസ്റ്റിൽ നിന്ന് തിമിംഗലത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ജാൻ ഓഫ് ജോഹൻസെൻ ആണ്.

എന്നാൽ ബെലൂഗ അടുത്തെത്തിയപ്പോഴെല്ലാം അകന്നു മാറാനാണ് കടൽക്കാക്ക ശ്രമിച്ചത്. ബെലൂഗ പിന്നാലെ എത്തിയ അവസരത്തിൽ കടൽക്കാക്കയുടെ വായിലുണ്ടായിരുന്ന മത്സ്യം താഴെവീഴുകയും ചെയ്തു. താഴെവീണ മത്സ്യത്തെയും വായിലാക്കിയും ബെലൂഗ കടൽക്കാക്കയുടെ പിന്നാലെ അല്പ സമയം നടന്നു. എന്നാൽ ഇതൊന്നും ഗൗനിക്കാതെ കടൽക്കാക്ക വെള്ളത്തിലൂടെ നീന്തി നടന്നു. വെള്ളത്തിനടിയിലൂടെ കരണം മറിഞ്ഞും ചിറകിളക്കിയുമൊക്കെ ബെലൂഗ തന്റെ സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ അൽപ സമയം കഴിഞ്ഞപ്പോൾ കടൽക്കാക്ക അവിടെ നിന്നും പറന്നകന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...