പുഴയിൽ കുമിള; ഭിത്തിയിൽ വിള്ളൽ; ഭൂകമ്പ ഭീതിയിൽ ഒരു നാട്

kasargode-earth-quake
SHARE

കാസർകോട് പൂച്ചക്കാട് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ നേരിയ ഭൂചലനത്തിൽ ആശങ്കയൊഴിയാതെ നാട്ടുകാർ. പൂച്ചക്കാട് മീത്തൽ തൊട്ടി, പള്ളിപ്പുഴ തുടങ്ങിയ മുപ്പതിലേറെ വീടുകളിലാണ് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്.  ഭൂചലനത്തിൽ നിന്ന് ഇതുവരെയും പ്രദേശവാസികൾ മോചിതരായിട്ടില്ല ചൊവാഴ്ച വൈകിട്ട് 5.50നും ഏഴിനും ഇടയിൽ രണ്ടു തവണകളായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. അര കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലാണ് ഭൂചലനം ഉണ്ടായത്.

തൊട്ടിയിലെ ടി.എം.ഫാത്തിമയുടെ ഇരുനിലവീടിന്റെ മുകളിൽ നിലയിൽ ഭിത്തികൾക്കും പൊട്ടലും ജനൽപാളികൾക്കു വിള്ളലും ഉണ്ട്.  സമീപത്തെ പി.ഷാഫിയുടെ വീടിന്റെ വിവിധ ഭാഗങ്ങളിലും പൊട്ടലുകളുണ്ടെന്നു വീട്ടുകാർ പറഞ്ഞു. ഭൂചലനം ഉണ്ടായ സമയത്ത് പുഴയിൽ കുളിക്കുമ്പോൾ കുമിളകൾ പൊങ്ങിയിരുന്നതായി സ്ത്രീകൾ പറഞ്ഞു. സംഭവമറിഞ്ഞ മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ്, കെ.ആർ.ജഗദീഷ്, അസി.ജിയോളജിസ്റ്റ് ആർ.രേഷ്മ എന്നിവർ സ്ഥലത്തെത്തി വീടുകളിൽ വിള്ളലുണ്ടായ ഭാഗം പരിശോധിച്ചു സംഭവത്തെക്കുറിച്ച് കലക്ടർക്കു റിപ്പോർട്ട് നൽകി. 

ഭുചലനമുണ്ടായ പ്രദേശങ്ങൾ പെരിയ കേന്ദ്ര സർവകലാശാല ഭൂഗർഭ വിഭാഗം പരിശോധന നടത്തി. പ്രദേശത്ത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) ഒരു പറ്റം ഭ്രംശം സ്ഥീരികരിച്ചിരുന്നു. കേന്ദ്ര സർവകലാശാലയിലെ ഭൂഗർഭ വിഭാഗത്തിലെ ഡോ.എ.വി.സിജിൻ കുമാർ, ഡോ.സന്ദീപ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഇതേക്കുറിച്ച് കേന്ദ്ര സർവകലാശാല ഭൂഗർഭ വിഭാഗം പഠനം നടത്തുമെന്നും ഇവർ അറിയിച്ചു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...