ചൈനയിലെ കൂറ്റന്‍ നദിയില്‍ നീന്തുന്ന ഭീമന്‍ ജീവി; അജ്ഞാതം; അമ്പരപ്പ്: വിഡിയോ

chaina-monster
SHARE

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ യാങ്സിയിലൂടെ നീന്തുന്ന അ‍ജ്ഞാത ജീവി. കറുത്ത്, നീളത്തിലുള്ള ഒരു വസ്തു തടാകത്തിലൂടെ നീന്തുന്നതായിരുന്നു കാഴ്ച. ഒരു ഘട്ടത്തിൽ ഇതിന്റെ നീളം പത്തടി വരെയെത്തിയിരുന്നു. പക്ഷേ ജീവിക്ക് 60 അടി വരെ നീളമുണ്ടെന്നാണു വിഡിയോ കണ്ട പലരും വിലയിരുത്തുന്നത്. വിഡിയോകൾ പുറത്തെത്തി മണിക്കൂറുകൾക്കകം ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെ സംഗതി വൈറലാവുകയും ചെയ്തു. ഇതെന്തു തരം ജീവിയാണെന്ന ചർച്ച ഇപ്പോഴും തുടരുകയാണ്.

നീണ്ട കഴുത്തും ദിനോസറുകളുടെ രൂപവുമുള്ള ജീവി നേരത്തെ സ്കോട്ടലന്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നെസ്സി എന്നാണ് അതിനെ ഒാമനപ്പേരിട്ടു വിളിച്ചിരുന്നത്.

എന്നാൽ അടുത്തിടെ തടാകത്തിൽ നിന്നുള്ള ഡിഎൻഎ സാംപിളുകൾ പരിശോധിച്ചപ്പോൾ നെസ്സി എന്ന ജീവിയില്ലെന്നാണു ഗവേഷകർ കണ്ടെത്തിയത്. വമ്പൻ ഈൽ മത്സ്യത്തെ നെസ്സിയായി തെറ്റിദ്ധരിച്ചതാണെന്നാണു പറയപ്പെടുന്നത്. എന്തായാലും പുതിയ ജീവിയെ നെസ്സിയുടെ ബന്ധുവായാണ് ആളുകൾ കാണുന്നത്.

ദൂരെ നിന്നുള്ള വിഡിയോ ആയതിനാൽ വ്യക്തത കുറവാണ്. കാഴ്ചയിൽ ഒരു പാമ്പിനെപ്പോലെയാണു നീന്തൽ. നദിയിലെ കനത്ത ഒഴുക്കിനെയും കൂസാതെയാണു യാത്ര. വിഡിയോകളിലെല്ലാം ജീവിയുടെ നീളൻ വാലും തലയും കാണാം. വെള്ളത്തിൽ കാണപ്പെടുന്ന ഭീമൻ പാമ്പായിരിക്കാം ഇതെന്നാണു വിദഗ്ധർ പറയുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്സിയിൽ ഇത്തരം പാമ്പുകൾ ഏറെയുണ്ട് താനും. പക്ഷേ ഇത്രയേറെ വലുപ്പം അപൂർവമാണ്.

ഇതൊന്നുമല്ല, വെള്ളത്തിലൂടെ ഒഴുകി നീങ്ങിയ ഒരു കറുത്ത പ്ലാസ്റ്റിക് ഷീറ്റിനെയാണ് രാക്ഷസജീവിയാക്കി മാറ്റിയതെന്നും വാദിക്കുന്നവരുണ്ട്. വിഡിയോ എന്തായാലും ദശലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...