47–കാരിയായ ഞാന്‍ ഇങ്ങനെയാണ്; ഈ ചുളിവുകളെ സ്നേഹിക്കുന്നുവെന്ന് ആരാധകര്‍

lisa-ray2
SHARE

സിനിമാതാരങ്ങൾ തങ്ങളുടെ മേക്കപ്പില്ലാത്ത ചിത്രങ്ങൾ അടുത്തിടെ സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. നടിയും മോഡലുമായ ലിസ റേ തന്റെ മേക്കപ്പ് ഇല്ലാത്ത സെല്‍ഫി  പങ്കുവെച്ചത് ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പ്രായം വ്യക്തമായി പുറത്തറിയിക്കുന്ന ചിത്രം ആരാധകരുടെ പിന്തുണ നേടുകയാണ്.

47–കാരിയായ ഞാന്‍ ഇങ്ങനെയാണ് എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. ‘നമ്മള്‍ എങ്ങനെയാണോ അങ്ങനെയിരിക്കാനുള്ള ധൈര്യം നമുക്കുണ്ടോ? ചെറുപ്പത്തില്‍ എനിക്ക് ഇല്ലായിരുന്നു. എല്ലാവരും നമ്മുടെ മൂല്യം മനസിലാക്കണം എന്നില്ല. പക്ഷേ നിങ്ങളുടെ ശരീരത്തെയും അത് പറയുന്ന കഥകളേയും നിങ്ങളുടെ അനുഭവങ്ങളേയും നിങ്ങളുടെ ഉള്ളിനേയും സ്നേഹിക്കൂ. നിങ്ങളുടെ മൂല്യം എന്തെന്ന് അറിയൂ. നിങ്ങളുടെ തിളക്കം ലോകത്തില്‍ പ്രതിഫലിക്കും. ഇപ്പോള്‍ അങ്ങനെയല്ലെങ്കിലും നിങ്ങളെ സ്നേഹിക്കൂ’ എന്നാണ് താരം കുറിച്ചത്.

ചിത്രം ആരാധകരുടെ ഇടയിൽ വൈറലാവുകയാണ്. എന്നും നിങ്ങള്‍ സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റ്. നിങ്ങളുടെ ശരീരത്തിലുള്ളതുപോലെ എന്റെ ശരീരത്തിലും ചുളിവുകളുണ്ടെന്നും ഇപ്പോള്‍ ഞാന്‍ അതിനെ സ്നേഹിക്കുകയാണ് എന്നുമായിരുന്നു ഒരാളുടെ കമന്റ്. 

ഈ വര്‍ഷം ആദ്യമാണ് ലിസ തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന ആത്മകഥയായ ക്ലോസ് ടു ദ് ബോണ്‍ പുറത്തിറക്കിയത്. സിനിമ ജീവിതത്തെക്കുറിച്ചും കാന്‍സറിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും ഈ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. മാനേജ്മെന്റ് കൺസൽടന്റ് ആയ ജേസൺ ഡെഹ്നിയാണ് നടിയുടെ ഭര്‍ത്താവ്. ഇരുവർക്കും ഇരട്ടക്കുട്ടികളാണ്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...