‘നിങ്ങളുടെ കട തുറന്ന് കിടക്കുന്നു; അടച്ചേക്കണേ’; കടയുടമയെ വിളിച്ച് കളളൻ

thief-web
SHARE

മോഷണം നടത്തിയ ശേഷം കടയുടമയെ വിളിച്ച് കടയടയ്ക്കാൻ നിർദേശിച്ച് മലപ്പുറത്ത് കള്ളൻ ‘മാതൃക’യായി. കട തുറന്ന് തനിക്കാവശ്യമുളള സാധനങ്ങളെല്ലാം കൈക്കലാക്കിയ ശേഷം പഴയ പോലെ കട അടയ്ക്കാൻ പറ്റാതെ വന്നപ്പോഴാണ് അവിടെ എഴുതി വെച്ച നമ്പറിൽ വിളിച്ചത്. ശേഷം ‘നിങ്ങളുടെ കട തുറന്ന് കിടക്കുകയാണ്, അടച്ചേക്കണേ ’എന്ന് പറഞ്ഞു. വഴിപോക്കനെന്ന ഭാവത്തിലാണ് വിളിച്ചത്. പരിഭ്രാന്തനായ കടയുടമ ഓടി വന്നപ്പോൾ 12000 രൂപ വിലയുള്ള മൊബൈൽ ഫോൺ നഷ്ടമായതായി കണ്ടെത്തി.

പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് കടയുടമ അമ്പരന്നത്. തന്നെ ഫോണ്‍ വിളിച്ച ആൾ മോഷ്ടാവ് തന്നെയാണെന്ന് ഇതോടെ വ്യക്തമായി. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് മോഷണം നടത്തിയതെന്നും ഇതേ കടയിൽ നേരത്തേ രണ്ട് തവണ മോഷണം നടത്തിയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.

ഏതായാലും മോഷണമുതലിന്റെ പണം തിരിച്ച് നൽകാമെന്ന ധാരണയിൽ കടയുടമ പരാതി പിൻവലിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...