വീട്ടിലെത്തിയ പുള്ളിപ്പുലി വളർത്തുനായയെ കടിച്ചെടുത്ത് മുങ്ങി: ദൃശ്യങ്ങള്‍

leopard2
SHARE

കർണാടകയിൽ വെളുപ്പിന് വീട്ടിലെത്തിയ പുള്ളിപ്പുലി വളർത്തുനായയേയും കടിച്ചുകടന്നുകളഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ‍വൈറലാണ്. ഷിവമോഗയിലുള്ള തീർത്ഥഹള്ളി ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് പുലി ഇവിടെയിറങ്ങിയത്. വെളുപ്പിന് 1.25 നാണ് സംഭവം നടന്നത്.

ഇവരുടെ വീട്ടിൽ ‍ഡാഷ്ഹണ്ട് ഇനത്തിൽ പെട്ട രണ്ട് നായകഃാണ് ഉണ്ടായിരുന്നത്. ഇവയെ വീടിനുവെളിയിലാണ് പാർപ്പിച്ചിരുന്നത്. വെളുപ്പിന് ഉറക്കമുണർന്ന രഘുനാഥ് വളർത്തുനായകളിലൊന്നിനെ കാണാതായതോടെ അവിടെയെല്ലാം അന്വേഷിച്ചു. എന്നാൽ നായയെ കണ്ടെത്താനായില്ല. പിന്നീട് വീട്ടിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ കണ്ടത്. മതില്‍ ചാടിക്കടന്നെത്തിയ പുലി അല്പസമയം അവിടെ ചിലവഴിച്ച ശേഷം നായയേയും കടിച്ചെടുത്ത് മടങ്ങുകയായിരുന്നു.

ഉടൻതന്നെ രഘുനാഥ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. അടുത്ത ദിവസം രഘുനാഥിന്റെ അയവാസിയും കാലിത്തൊഴുത്തിനരികിലായി പുലിയെ കണ്ടതായി അറിയിച്ചു. ഫോറസ്റ്റ് അധികൃതർ പുലിയെ നീരീക്ഷിക്കാനായി ഗാർ‍‍ഡിനെ നിയമിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...