വിശന്നുവലഞ്ഞ പശു എത്തിയത് ഐഐടി ഹോസ്റ്റലിൽ‌; ഭക്ഷണമാക്കിയത് പേപ്പർ; വിഡിയോ

cow-iit
SHARE

മുംബൈ ഐഐടിയിൽ അപ്രതീക്ഷിതമായി വിരുന്നിനെത്തിയ പശുവിന്റെ വിഡിയോ മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്ള ക്ലാസ്മുറിയില്‍ ഒരു അതിഥി കൂടി ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഒരു പശു. ക്ലാസ് മുറിയിൽ മന്ദം മന്ദം എല്ലാം വീക്ഷിച്ചു നടക്കുന്ന പശുവിന്റെ വിഡിയോ മുൻപ് വൈറലായിരുന്നു.

കഥ തുടരുകയാണ്. പശുക്കൾക്ക് ഐഐടി സ്നേഹം കൂടുകയാണെന്നാണ് പുതിയ സംഭവമറിഞ്ഞ നെറ്റിസണ്‍സ് പറയുന്നത്. ഇത്തവണ പശു വിരുന്നിനെത്തിയ സ്ഥലം മുംബൈ ഐഐടി ഹോസ്റ്റലാണ്. ഹോസ്റ്റല്‍ മുറിയിൽ അപ്രതീക്ഷിതമായി എത്തിയ പശു നോട്ട്ബുക്കിലെ പേപ്പറുകൾ അകത്താക്കിയാണ് വിശപ്പടക്കിയത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...