അന്ന് പരിഹാസത്തിൻ തകർന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തു; ഇന്ന് 9 കിലോ കൂട്ടി പോസ്റ്റിട്ടു

Jaclyn-hill-01
SHARE

യുട്യൂബ് താരങ്ങളും വ്ലോഗർമാരുമെല്ലാം ബോഡി ഷെയിമിങ്ങിന് വിധേയമാകുന്ന കാലമാണിത്. മോശം കമന്റുകൾ വായിച്ച് മനം മടുത്ത് ഒരിക്കൽ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് മുഴുവൻ ഡിലീറ്റ് ചെയ്തു കളഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു യുട്യൂബ് താരവും വ്യവസായ സംരംഭകയുമായ ജാക്ലിൻ ഹില്ലിന്.

എന്നാൽ ഇവർക്കെല്ലാം ചുട്ടമറുപടി നൽകി തന്റെ സംരഭത്തിൽ മുന്നോട്ടുപോകുകയാണേ് ജാക്ലിൻ ഇപ്പോൾ.

'നിങ്ങളുടെ മുഖത്തിനിത് എന്തുപറ്റിയെന്നു ചോദിച്ചുകൊണ്ട് ഒരാൾ പരിഹാസ കമന്റ് ഇട്ടപ്പോൾ കുറിക്കു കൊള്ളുന്ന, എന്നാൽ സത്യസന്ധമായ മറുപടികൊണ്ട് വിമർശകരുടെ വായടപ്പിക്കുകയാണ് ജാക്ലിൻ ചെയ്തത്.

അടുത്തിടെയായി സമൂഹമാധ്യമങ്ങൾ നോക്കാൻ തന്നെ എനിക്ക് താൽപര്യമില്ല. എല്ലാവർക്കും പറയാനുള്ളത് ശരീര ഭാരത്തെക്കുറിച്ചാണ്. ഭാരം കൂടുന്നതിന് എന്നെ കുറ്റപ്പെടുത്തുന്ന കമന്റ് ആണ് ഞാൻ കാണുന്നതിലധികവും. ഇതിനെയൊക്കെ അതിജീവിക്കാൻ നല്ല പിന്തുണയും ആത്മവിശ്വാസവും നൽകിയ ദൈവത്തിനു നന്ദി''.- ജാക്ലിൻ കുറിച്ചു.

വിമർശകരെക്കുറിച്ചോർത്ത് വിഷമിക്കുമ്പോഴും 250,000 ൽ അധികം ഫൊളോവേഴ്സിന്റെ പിന്തുണ തനിക്കുണ്ടെന്ന അഭിമാനവും ജാക്ലിനുണ്ട്. ''പ്രത്യേകിച്ചൊരു കാര്യവുമില്ലെങ്കിലും ആകാംക്ഷയോടു കൂടിയാണ് ‍ഞാൻ ഉണരുന്നത്. ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ തനിച്ചല്ലെന്ന് ‍ഞാൻ എന്നോടു പറയും. ദീർഘശ്വാസമെടുത്ത് ഇന്നിനെക്കുറിച്ചു മാത്രം ചിന്തിക്കും. താൽപര്യമില്ലെങ്കിൽക്കൂടി മുഖത്തൊരു ചിരി വരുത്തും. അങ്ങനെ എല്ലാക്കാര്യങ്ങളും ശരിയാകും''.

ഇത് ആദ്യമായല്ല ബോഡിഷെയിമിങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ജാക്ലിൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. തനിക്ക് 9 കിലോ കൂടിയെന്നും പെട്ടന്നുണ്ടായ ഈ മാറ്റം തന്നിൽ അരക്ഷിതത്വം സൃഷ്ടിക്കുന്നുവെന്നുമാണ് കഴിഞ്ഞ ആഗസ്റ്റിൽ ഇൻസ്റ്റഗ്രാമിലൂടെ ജാക്ലിൻ തന്റെ ഫോളോവേഴ്സിനോട് പറഞ്ഞത്.

'' കഴിഞ്ഞ 7 ആഴ്ചകൊണ്ട് ശരീരഭാരം 9 കിലോയാണ് കൂടിയത്. ഞാൻ നിങ്ങളോട് വളരെ സുതാര്യമായാണ് പെരുമാറുന്നത്. കാരണം എന്റെ ശരീരഭാരത്തെക്കുറിച്ചുള്ള നിരവധി കമന്റുകളാണ് എനിക്ക് ദിവസേനെ കിട്ടിക്കൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിൽ ഇന്നുവരെ ശാരീരിക മാറ്റങ്ങളുടെ പേരിൽ ‍ഞാൻ അരക്ഷിതത്വം അനുഭവിച്ചിട്ടില്ല.''

'' ഇനിയുള്ള ദൃശ്യങ്ങളിൽ എന്റെ മുഖം വലുതായിരിക്കും, കൈകൾ വലുതായിരിക്കും, എന്റെ മുഴുവൻ ശരീരവും വലുതായിരിക്കും. പക്ഷേ നിങ്ങൾ അതുമായി പൊരുത്തപ്പെടണം, കാരണം അത് ഞാനാണ്.''- ജാക്ലിൻ കുറിച്ചു.

ജാക്ലിന്റെ സത്യസന്ധതയും തുറന്ന സമീപനവും ആകാംക്ഷയുമെല്ലാം നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചുകൊണ്ടും അവരെ അഭിനന്ദിച്ചുകൊണ്ടും ബോഡിഷെയിമിങ്ങിന് ഇരയാകേണ്ടി വന്ന സമാന അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടും അവർ ജാക്ലിനെ ആശ്വസിപ്പിച്ചു. വിമർശനങ്ങൾ പരിധി ലംഘിച്ചപ്പോൾ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ മുഴുവൻ ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് ജാക്ലിൻ വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമായത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...