72 ലക്ഷത്തിന്റെ റേഞ്ച് റോവർ സ്വന്തമാക്കി മഞ്ജു; ഇനി കൂടുതല്‍ വേഗം; സുരക്ഷ

manju-car-video
SHARE

പിറന്നാൾ ദിനത്തിൽ ആഡംബര വാഹനം സ്വന്തമാക്കി മഞ്ജു വാരിയർ.  72 ലക്ഷം രൂപയുടെ റേഞ്ച് റോവർ വേളാറാണ് ലേ‍ഡി സൂപ്പർസ്റ്റാർ സ്വന്തമാക്കിയത്. റേഞ്ച് റോവർ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് വേളാർ. 2017ൽ രാജ്യാന്തര വിപണിയിലെത്തിയ വേളാർ ആ വർഷം തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. 

പെട്രോൾ, ഡീസല്‍ എൻജിനുകളിൽ ലഭിക്കുന്ന ഈ ആഡംബര എസ്‍യുവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 72 ലക്ഷം രൂപ മുതലാണ്.

രണ്ടു ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പമാണ് വേളാർ വിൽപനയ്ക്കുള്ളത്. മഞ്ജു കാറോടിച്ചുവരുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന കരുത്തന്റെ ഉയർന്ന വേഗം മണിക്കൂറിൽ 201 കിലോമീറ്ററാണ്. വേഗതയിലും കൂടുതല്‍ സുരക്ഷ നല്‍കുന്നതാണ് വാഹനം. 

രണ്ടു ലീറ്റർ പെട്രോൾ എൻജിന് 184 കിലോവാട്ട് കരുത്തും 365 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.1 സെക്കന്റ് മാത്രം വേണ്ടിവരുന്ന എസ്‌യുവിയുടെ ഉയർന്ന വേഗം 217 കിലോമീറ്ററാണ്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...