കൊച്ചുമകളുടെ വിവാഹത്തിന് മാസ് ലുക്കിൽ അമ്മാമ്മ; ചിത്രങ്ങൾ വൈറൽ

wedding-photoshoot
SHARE

കൊച്ചുമകളുടെ വിവാഹത്തിന് അമ്മാമ്മയുടെ വക വൈറൽ ഫോട്ടോഷൂട്ട്. കോട്ടയം കൈപ്പുഴ മലയിൽ കുടുംബാംഗമായ സാനിയയുടെ വിവാഹദിവസം ഗെറ്റ് റെഡി വെഡ്ഡിങ് സെക്‌ഷൻ ഫോട്ടോഷൂട്ടിൽ  ശ്രദ്ധനേടിയത് അമ്മാമ്മ മറിയാമയാണ്. ഗ്രൂപ്പ് ഫോട്ടോകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന അമ്മാമ്മമാ‌ർക്ക് പ്രാധാന്യം നൽകിയുള്ള ഫോട്ടോഷൂട്ടിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. പ്രായം മനസിലാണെന്ന് ഇൗ അമ്മാമ്മയുടെ ഫോട്ടോകൾ കണ്ടാൽ ഉറപ്പായും തോന്നും. 

ഫൊട്ടോഗ്രഫറായ ബിനു സീൻസിനു തോന്നിയ ആശയം അമ്മച്ചിയോടു പറഞ്ഞു. പിന്നെ കൂടുതൽ ചോദ്യങ്ങളൊന്നുമില്ല, മറിയാമ്മച്ചി റെ‍ഡി. അണിഞ്ഞൊരുങ്ങി നിൽക്കുന്ന പെൺകുട്ടിയുടെ ഒപ്പത്തിനൊപ്പം അമ്മാമ്മ നിന്നു. അമ്മാമ്മയുടെ ഗാംഭീര്യവും ഊർജവും കൂടി ചേർന്നതോടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ റെഡി. 

photoshoot-2

‘ഗ്രാന്റ്മാ ലൗവ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയും ചിത്രങ്ങളും വൈറലാവുകയാണ്. അണിഞ്ഞൊരുങ്ങി നിൽക്കുന്ന പെൺകുട്ടിയുടെ ഒപ്പത്തിനൊപ്പം അമ്മാമ്മ നിന്നു. സൈക്കിൾ ചവിട്ടിയും കൂളിങ് ഗ്ലാസ് ധരിച്ചും ഫ്ലവർഗേളായും അമ്മാമ്മ മിന്നി.

photoshoot-1
MORE IN SPOTLIGHT
SHOW MORE
Loading...
Loading...