നഖം വെട്ടാൻ പേടിച്ച് വിറച്ച് നായ്ക്കുട്ടി; ബോധം കെട്ടതായി അഭിനയം, വൈറൽ

dog-nail
SHARE

നഖം വെട്ടുന്നത് പേടിയുള്ള കുട്ടികളെ കണ്ടിട്ടില്ലേ. കുട്ടികൾക്ക് മാത്രമല്ല വളർത്ത് നായകൾക്കും ഈ പേടിയുണ്ടെന്ന് തെളിയിക്കുകയാണ് വൈറലായി കൊണ്ടിരിക്കുന്ന ഈ വിഡിയോ

നഖം മുറിക്കുന്നതിൽ നിന്ന് രക്ഷപെടാൻ നായ്ക്കുട്ടി ബോധം കെട്ടുവീഴുന്നതായി അഭിനയിക്കുക വരെ ചെയ്യുന്നുണ്ട്.നെയിൽ കട്ടറുമായി നായയുടെ ഉടമ എത്തിയതോടെയാണ് ഓസ്കർ വരെ കിട്ടിയേക്കാവുന്ന തരത്തിലെ അഭിനയം കക്ഷി പുറത്തെടുത്തത്. കൈ നീട്ടുന്നതിനായി കാണിച്ചുവെങ്കിലും നായ്ക്കുട്ടി വലിച്ചു കളഞ്ഞു. എന്നിട്ട് ദയനീയമായി ഒരു നോട്ടം. ഉടമ അലിയുന്നില്ല, കരുതിക്കൂട്ടിയാണ് നിൽക്കുന്നതെന്ന് കണ്ടതോടെ പതിനെട്ടാമത്തെ അടവ് പുറത്തെടുക്കുകയായിരുന്നു. കൂർത്ത് വളഞ്ഞ നഖമുള്ള കൈ വലിച്ചെടുത്ത് നെയിൽ കട്ടർ വച്ചതും ഒറ്റ ബോധം കെടൽ. 

ഉടമയാകട്ടെ നഖം വെട്ടിയ ശേഷമാണ് നിർത്തിയതും. നഖം വെട്ടുന്നതിനിടയില്‍ ബോധം കെട്ടുവീണ നായ കണ്ണ് തുറന്ന് നൈസായിട്ട് നോക്കുന്നതും വിഡിയോയിൽ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...