'ആ പത്രാസ് ഒന്നും വേണ്ട: വിവാഹം കഴിച്ചത് ഉണ്ടാകുന്ന പിള്ളേരെ പഠിപ്പിക്കാന്‍'‍: കുറിപ്പ്

mother
SHARE

എത്ര തന്നെ ഉദരവാദിത്തോടെ വീട്ടിലെയും ഒാഫീസിലെയും കാര്യങ്ങള്‍ ചെയ്താലും പഴിയില്‍ നിന്ന് ഒരു കാലത്തും ഒഴിവാക്കപെടാത്തവര്‍ ആണ് സ്ത്രീകള്‍. ഇതില്‍ നിന്ന് അവര്‍ക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ചെറുതല്ല. കുടുംബത്തിനകത്തും പുറത്തും   പോരായ്മകളുെട പേരില്‍ അവരില്‍ ഭൂരിഭാഗവും വേട്ടയാടപ്പെടുന്നു. ഉദ്യോഗസ്ഥരായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുകയാണ് കൗണ്‍സിലിങ് സൈക്കോളജിസ്റ്റായ കലാ ഷിബു.

കല മോഹന്റെ കുറിപ്പ് വായിക്കാം;

അടുത്ത സ്നേഹിത അവൾക്കുണ്ടായ അനുഭവം പറയുക ആയിരുന്നു..ജോലി ചെയ്തു ക്ഷീണിച്ചെത്തിയ അവളോട് ഭാര്തതാവ് പറയുക ആണ് , കൂട്ടുകാരനും ഭാര്യയും അടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയിട്ടുണ്ട്.. ഒന്നിച്ചു ഭക്ഷണം കഴിക്കാൻ വിളിച്ചു..

ശെരി , ഞാൻ ഒന്നു fresh ആയിട്ട് വരാമെന്നു അവൾ..ഓ, അതൊന്നും വേണ്ട..അവർ കാത്തിരിക്കും , വേഗം വരൂ എന്ന് പറഞ്ഞു പെട്ടന്ന് തന്നെ ഹോട്ടലിൽ എത്തി..ശ്ശോ,എങ്കിലും ഞാൻ ഒന്ന് ഫ്രഷ് ആകാമായിരുന്നു... രണ്ടു ബസ്സു കേറി പോകുകയും വരികയും ചെയ്യുന്നവളാണ്.. ആകെ മുഷിഞ്ഞു.. 

അവൾ പിന്നെയും മനസ്സിൽ ഓർത്തു..ചുറ്റും കൂടി തമാശ ഒക്കെ പറഞ്ഞു ഭക്ഷണം കഴിക്കവേ കൂട്ടുകാരനറെ ഭാര്യ കുശലം ചോദിച്ചു തുടങ്ങി..എവിടെയാ ഇപ്പോൾ ജോലി.. ജോലി ചെയ്യുന്ന സ്ഥലവും മറ്റു കാര്യങ്ങളും ഒക്കെ കേട്ടിട്ട്, അവസാനം അവരുടെ വക ഒരു കമന്റ്..ഭാര്തതാവ് നന്നായി അധ്വാനിക്കുന്നില്ലേ. ഇതിന്റെ ഒക്കെ വല്ല കാര്യോമുണ്ടോ..? ക്ഷീണിച്ചു കോലം കേട്ടല്ലോ..!!

ആ വാക്കുകളിലെ പുച്‌ഛം സഹിക്കാൻ വയ്യ..പതിനായിരം റുപ്പിക കൊടുത്തു ബ്യൂട്ടി പാര്ലറില് പോയി മിനുക്കിയ സ്വന്തം രൂപത്തെ പറ്റി ഇടയ്ക്കിടയ്ക്ക് പൊങ്ങച്ചം പറയുകയും ചെയ്യുന്നുണ്ട്..കൊച്ചുങ്ങളെ പഠിപ്പിക്കുക..സ്കൂളിൽ കൊണ്ട് പോകുക...ഭാര്തതാവിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുക..

കാശൊക്കെ അതിയാൻ ഉണ്ടാകുമല്ലോ..വീട്ടു ജോലിക്കു ആളുമുണ്ട്..!സ്വന്തം കാര്യം വീർപ്പിച്ചു കെട്ടി പറയുന്നതിന്റെ ഇടയ്ക്കു പിന്നെയും..എന്നാലും വല്ല കാര്യോം ഉണ്ടോ.. ഈ ജോലിക്കു പോയി ആരോഗ്യം കളയേണ്ട..!!!!ആ സ്ത്രീയോടുള്ള അമർഷം മുഴുവൻ സ്നേഹിത പറഞ്ഞു തീർത്തു..ഭാര്തതാവിന്റെ സ്വന്തം ആളുകളാണ്..

തറുതല പറഞ്ഞാൽ വീടിനു പുറത്താണ്...കിട്ടുന്ന ശമ്പളം മുഴുവൻ വാങ്ങി കയ്യിൽ വെയ്ക്കുന്ന ഭാര്തതാവ് ഇതൊക്കെ കേട്ടിട്ട്, നിസ്സാരമായി ചിരിച്ചു ഇരിക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല... അതാണ് ഏറ്റവും നൊന്തത്.. ന്തൊരു കോലമാണ്.... 

വീട്ടുകാര്യം നോക്കാതെ ഇങ്ങനെ കഷ്‌ടപെടണോ??

ഒറ്റ പുരുഷൻ പോലും ഈ ചോദ്യം സത്യത്തിൽ ചോദിക്കാറില്ല..

അതാണ് ആശ്വാസം...

സ്ത്രീകളായ കൂട്ടുകാരോട് ചോദിച്ചോട്ടെ.. 

സത്യത്തിൽ എന്തിനാണ് നമ്മൾ ജോലിക്കു പോകുന്നത്..?

വെറും സാമ്പത്തിക ലാഭം മാത്രമാണോ ലക്‌ഷ്യം..?

കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകരിൽ ചിലർ സ്വന്തം വീട്ടിൽ , അച്ഛനോ അമ്മയ്ക്കോ സഹോദരങ്ങൾക്കോ ഒരൽപം സഹായം ചെയ്യാൻ കഴിയുന്നില്ല എന്ന് സങ്കടം പറയാറുണ്ട്..

കിട്ടുന്ന ക്യാഷ് അപ്പാടെ കെട്ട്യോനെ കണക്കു സഹിതം ഏൽപ്പിക്കും , പിന്നെ സ്വന്തം വീട്ടിൽ കൊടുക്കുന്ന കാര്യം ചോദിക്കാൻ പോലും ഭയം..!

വർഷങ്ങൾ വിദേശത്ത് ജോലി നോക്കിയിട്ടും സ്വന്തമായി ഒന്നും ഉണ്ടാക്കാൻ ഇന്നേ വരെ കഴിഞ്ഞിട്ടില്ല എന്ന് കരയുന്ന എത്രയോ പെണ്ണുങ്ങൾ.. 

ഭാര്തതാവിന് അയച്ചു കൊടുക്കുന്ന കാശ് അദ്ദേഹം കൈകാര്യം ചെയ്യും..ലോൺ എടുത്തു പഠിപ്പിച്ച സ്വന്തം അപ്പനും അമ്മയ്ക്കും മരുന്നിനു പോലും കൊടുക്കാൻ പറ്റുന്നില്ല..

അതൊക്കെ ആൺ മക്കളുടെ കടമ അത്രേ.. സഹോദരിക്കും ഭാര്തതാവിനും മക്കൾക്കും,, സഹോദരൻ സമ്മാനം കൊടുക്കണം. അമ്മാവന്റെ , സഹോദരന്റെ , അളിയന്റെ കടമ.. പക്ഷെ , സഹോദരി കൊടുക്കില്ല. കാരണം അതിനു ഭർത്താവു സമ്മതിക്കില്ല..

തൊട്ടു മുന്നിൽ തന്നെ പല ജീവിതങ്ങൾ ഉണ്ട്..കൂടെ പഠിച്ചവർ..ബന്ധങ്ങളിൽ ഉള്ളവർ..ഉഴപ്പി നടന്ന പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും റാങ്കും ഗോൾഡ് മെഡലും ഒക്കെ പെട്ടിയിൽ വെച്ച് ഉദ്യോഗമേ വേണ്ട എന്ന് തീരുമാനിച്ചു ജീവിക്കുന്നവർ..

ഉത്തരം ഒന്നേയുള്ളു..ഭാര്തതാവിനു നല്ല വരുമാനം ഉണ്ട്.. പഠിപ്പുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത്, ഉണ്ടാകുന്ന പിള്ളേരെ പഠിപ്പിക്കാൻ...!!! വിവാഹം കഴിഞ്ഞു ആ പത്രാസൊന്നും വേണ്ട..!!

ശെരി.. സന്തോഷം.. നിങ്ങളായി നിങ്ങളുടെ പാടായി...!!

പക്ഷെ ഉദ്യോഗം ആഗ്രഹിക്കുന്നവർ ഒക്കെ സമ്പാദിച്ചു കൂട്ടാൻ വേണ്ടി എന്ന് കരുതരുത്.. വീട്ടമ്മ എന്ന പദവി വളരെ വളരെ വലുതാണ്. അതേ പോലെ തന്നെ മഹത്വം ആണ് ഉദ്യോഗസ്ഥർ ആയ വീട്ടമ്മമാരുടെയും നില..

ആഗ്രഹമുള്ള ജോലി തിരഞ്ഞെടുക്കാനും അത് ആസ്വദിക്കാനും ഉള്ള അവകാശം എല്ലാവര്ക്കും ഉണ്ട്.. ഇനിയത്തെ കാലത്ത് രണ്ടു മക്കൾ ഉള്ളവർ മൂന്ന് എന്ന് കരുതുക.. ഒന്ന് ഉള്ളവർ രണ്ടു എന്ന് കരുതുക..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...