സിനിമാസ്റ്റൈലിൽ അതിരുവിട്ട് ഓണാഘോഷം; ജീപ്പിൽ നിന്ന് വീണ് പരുക്കേറ്റു

onam-celebration-accident
SHARE

ഓണാഘോഷം അതിരുവിട്ടു, ജീപ്പിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥികൾക്ക് പരുക്കേറ്റു. സംസ്ഥാനത്തെ ഒരു സ്വകാര്യ കോളജിലാണ് സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി ഒരു കൂട്ടം വിദ്യാർഥികൾ ആർപ്പുവിളിച്ച് ജീപ്പിൽ കൂട്ടമായി ഇരുന്നെത്തി. സിനിമാസ്റ്റൈലിൽ കോളജ് കവാടം കടന്ന് വണ്ടി അമിതവേഗത്തിൽ വളച്ചതോടെ ഒരു വശത്തിരുന്ന വിദ്യാർഥികൾ ജീപ്പിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ജീപ്പുകളിലും കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാർഥികൾ ഓണാഘോഷ റാലിയിൽ പങ്കെടുക്കാനെത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച്  ആട്ടവും പാട്ടുമായി ന്യൂജെൻ സ്റ്റൈലിൽ ഓണം കളറാക്കുകയായിരുന്നു ലക്ഷ്യം.

റാലിയ്ക്കെത്തിയ ഒരു ജീപ്പിൽ നിന്നാണ് വിദ്യാർഥികൾ താഴെ വീണത്. ഇതിന് തൊട്ടുമുന്നിൽ മറ്റൊരു ജീപ്പുണ്ടായിരുന്നു. വിദ്യാർഥികൾ വീണ സമയത്ത് തന്നെ ആ ജീപ്പ് പുറകിലേക്ക് എടുത്തു. തലനാരിഴയ്ക്കാണ് വിദ്യാർഥികളെ ഇടിക്കാതിരുന്നത്. തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ വിദ്യാർഥികൾ ഓടിച്ച ജീപ്പിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റതിന് പിറ്റേന്നാണ്  ഈ സംഭവവും. വിഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം തുടങ്ങി. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...