അതിജീവനത്തിന്റെ കൈപിടിച്ച് പൊന്നൂസ് ഹോട്ടൽ; പണം ദുരിതാശ്വാസത്തിന്

hotelonam 01
SHARE

പലവിധേനയും മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നവരുണ്ട് നമുക്കിടയില്‍. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്ഥയാണ് തിരൂരിലെ ഇന്ദിര ചേച്ചി. പത്തിനം കൂട്ടുകളും പായസവുമായി വിഭവ സമൃദ്ധമായ ഓണസദ്യ സൗജന്യമായി നല്‍കിയാണ് ഹോട്ടല്‍ ഉടമയായ ഇന്ദിര പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ചത്. 

ഇതാണ് ഇന്ദിര ചേച്ചി, പുത്തനത്താണി പൊന്നൂസ് ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം പണം എത്രയെന്ന് ചോദിക്കുന്നവരോടെക്കെ ഇതേ മറുപടിയാണ്, ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവരും നാട്ടുകാരുമായ നിരവധി പേരാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നത്. ഇവരോടെല്ലാം ഇന്ദിരചേച്ചി പറഞ്ഞു, ഇന്നത്തെ ഓണസദ്യ എന്റെ വക ഫ്രീ, കയ്യിൽ വല്ലതുമുണ്ടെങ്കിൽ ഈ ബക്കറ്റിൽ ഇടാം, ബക്കറ്റിൽ പതിച്ച സ്റ്റിക്കർ വായിച്ച ഒരാൾ പോലും വെറുതെ സദ്യ കഴിച്ച് മടങ്ങിയില്ല. 

സ്ത്രീകൾ മാത്രം ജോലിക്കാരായുള്ള പൊന്നൂസ് ഹോട്ടലിലെ പത്ത് തൊഴിലാളികളും ഒരു ദിവസത്തെ സേവനവും വേതനവും ദുരിതബാധിതർക്ക് സമർപ്പിച്ചു. 100 കണക്കിന് പേർ ഓണസദ്യയുണ്ട് വയറ് നിറച്ചപ്പോൾ ഇന്ദിരയുടെ മനസ്സും നിറഞ്ഞു. പണം അടുത്ത ദിവസം ജില്ലാ കലക്ടർക്ക് കൈമാറും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...