ചില്ലറയ്ക്ക് വേണ്ടി ബസ് തടഞ്ഞ് ഭായിമാർ; അമ്പരന്ന് ജീവനക്കാരും യാത്രക്കാരും; വിഡിയോ

bus-bengalis
SHARE

ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റവും കൂടുതൽ തർക്കങ്ങൾ നടക്കുന്നത് ചില്ലറയെച്ചൊല്ലിയായിരിക്കും. അതിപ്പോൾ കെഎസ്ആർടിസിയായാലും പ്രൈവറ്റ് ബസ്സുകളായാലും കലാകാലങ്ങളായി നടന്നു വരുന്ന ഒരു പ്രതിഭാസമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ചില്ലറയുടെ പേരിൽ ബസ്സുകാരോട് തർക്കിക്കാത്ത മലയാളികൾ കുറവായിരിക്കും എന്നുതന്നെ പറയാം.

കെഎസ്ആർടിസിയായാലും പ്രൈവറ്റ് ബസ്സുകളായാലും ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റവും കൂടുതൽ തർക്കങ്ങൾ നടക്കുന്നത് ചില്ലറയെച്ചൊല്ലിയായിരിക്കും. ല്ലറയുടെ പേരിൽ ബസ്സുകാരോട് തർക്കിക്കാത്ത ആൾക്കാർ കുറവായിരിക്കും. അത്തരത്തിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ഏത് ബസ് സ്റ്റാൻഡിൽ നോക്കിയാലും അന്യസംസ്ഥാന തൊഴിലാളികളെ ഇന്ന് കാണാം. ഒന്നുകിൽ നാട്ടിലേക്ക് പോകുന്നവർ, അല്ലെങ്കിൽ നാട്ടിൽ നിന്നും വരുന്നവർ, അതുമല്ലെങ്കിൽ ജോലിസ്ഥലങ്ങളിലേക്ക് ബസ്സിൽ കയറി പോകുന്നവർ. അങ്ങനെ ബസ്സുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് ഭായിമാർ.

 കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ നടന്ന സംഭവം ഇതാണ്. സിറ്റി ഓർഡിനറി ബസ്സിൽ കയറിയ പതിനഞ്ചോളം വരുന്ന ഹിന്ദിക്കാർ ഓരോരുത്തരും ടിക്കറ്റിന് 10 രൂപ വച്ച് കണ്ടക്ടർക്ക് കൊടുത്തു. എട്ടു രൂപ ടിക്കറ്റിന്റെ ബാക്കി ഇത്രയും പേർക്ക് രണ്ട് രൂപ വെച്ച് കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ കണ്ടക്റ്റർ അഞ്ചും, നാലും, മൂന്നും പേർക്കൊക്കെയായി പതിനഞ്ച് പേർക്കും ഉള്ള ബാലൻസ് തുക ചില്ലറ പെറുക്കി കൊടുത്തു. ഇറങ്ങിയിട്ട് അവരോട് വീതിച്ചെടുക്കുവാനും പറഞ്ഞു.

സാധാരണഗതിയിൽ ഇവിടെവെച്ച് അവസാനിക്കേണ്ട സംഭവം നീണ്ടത് മറ്റൊരു തലത്തിലേക്കായിരുന്നു. ഭായിമാർക്ക് ഓരോരുത്തർക്കും രണ്ടു രൂപ ബാലൻസ് വേണമെന്നു ശഠിക്കുകയും, ചില്ലറയില്ലാതിരുന്നതിനാൽ അതിനു കണ്ടക്ടർ മുതിരാതിരിക്കുകയും ചെയ്തു. ഇതോടെ ബസ്സിൽ നിന്നിറങ്ങിയ ഭായിമാർ നഗരമധ്യത്തിൽ ബസ് തടഞ്ഞു വെക്കുകയാണുണ്ടായത്. അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും ഇത്തരമൊരു കൂട്ടായ നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ ആരോ ഈ ദൃശ്യങ്ങൾ മൊബൈൽഫോണിൽ വീഡിയോ പകർത്തുകയും ചെയ്തു. പിന്നീട് എന്തുണ്ടായി എന്ന് വീഡിയോയിൽ വ്യക്തമല്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...