കള്ളന്‍ വീട്ടുകാരോട്: ‘നിങ്ങൾ ഉറങ്ങിക്കോളൂ, ബ്രേക്ക്ഫാസ്റ്റ‌് ഉണ്ടാക്കിക്കഴിച്ച് ഞാൻ പൊയ്ക്കോളാം’

robbery-representation
SHARE

ഓരോ കള്ളന്മാർക്കും മോഷണത്തിന് അവരുടേതായ രീതിയുണ്ട്. മോഷണശേഷം സിസിടിവിയുടെ മുന്നിൽ ഡാൻസ് കളിക്കുന്നവരെക്കുറിച്ചും മോഷണശേഷം കുളിക്കുന്നവരെക്കുറിച്ചും ഭക്ഷണം പാകം ചെയ്യുന്നവരെക്കുറിച്ചുമൊക്കെയുള്ള വാർത്തകൾ കേട്ടിട്ടുണ്ട്. ഫ്ലോറിഡയിൽ നിന്നുള്ള ഒരു വിചിത്രനായ കള്ളന്റെ വാർത്തയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെളുപ്പിനെ നാലുമണിക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ വേണ്ടി മാത്രം വീട് കുത്തി തുറന്ന് അകത്തു കയറുന്ന കള്ളനാണ് ഫ്ലോറിഡയിലെ താരം. വീട്ടിൽ നിന്നും വിലപിടിപ്പുള്ളതൊന്നും എടുക്കില്ല, അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്യുക, പോകുക ഇതുമാത്രമാണ് ഈ കള്ളന്റെ പ്രത്യേകത.

19 വയസുള്ള ഗാവിൻ കാർവിനെന്ന യുവാവാണ് അനധികൃതമായി വീടിനുള്ളിൽ കടന്നതിന് അറസ്റ്റിലാകുന്നത്. പതിവ് പോലെ നാലുമണിക്ക് ഭക്ഷണമുണ്ടാക്കാൻ കയറിയതാണ് കള്ളൻ. ശബ്ദം കേട്ട് വീട്ടുകാർ വന്ന് നോക്കുമ്പോൾ അപരിചിതനായ ഒരാൾ നേരംകെട്ടനേരത്ത് പാചകം ചെയ്യുന്നു. ഭയന്നുപോയ ഇവർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ കള്ളന്റെ മറുപടി അതിലും വിചിത്രമായിരുന്നു.‘നിങ്ങൾ പോയിക്കിടന്ന് ഉറങ്ങിക്കോളൂ, പ്രഭാത ഭക്ഷണം പാചകം ചെയ്ത് കഴിച്ചശേഷം ഞാൻ പൊയ്ക്കോളാം" എന്നായിരുന്നു മറുപടി. 

എന്നാൽ ഭയന്നുപോയ വീട്ടുകാർ 911 എന്ന പൊലീസിന്റെ നമ്പരിൽ വിളിച്ച് കള്ളൻ കയറിയ വിവരം പറഞ്ഞു. വീട്ടുകാർ പൊലീസിനെ വളിക്കുന്നത് കേട്ട കള്ളന്‍ ഇറങ്ങി ഓടി വീടിന് പുറകിലുള്ള കാടുപിടിച്ച സ്ഥലത്ത് ഒളിച്ചു. എന്നാൽ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. മദ്യത്തിന്റെ ലഹരിയിലാകണം കാർവിൻ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...