സുഹൃത്ത് കാനഡയിലേക്ക്; അസൂയ മൂത്ത് എയര്‍പോര്‍ട്ടില്‍ ബോംബ് ഭീഷണി; കേസ്

hyderabad-bomb-hoax
കടപ്പാട്– ഇന്ത്യടുഡെ
SHARE

സുഹൃത്ത് കാനഡയിൽ പോകുന്നതിൽ അസൂയ മൂത്തു വിമാനത്താവളത്തിൽ ബോംബ്‌വച്ചിരിക്കുന്നതായി യുവാവിന്റെ സന്ദേശം. ഹൈദരാബാദ് വിമാനത്താവളത്തിലേക്കാണ് 24 വയസുള്ള യുവാവ് വ്യാജസന്ദേശമയച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കട്റാജു ശശികാന്ത് എന്ന യുവാവാണ് വ്യാജ ഭീഷണി സന്ദേശമയച്ചത്. ബുധനാഴ്ച വിമാനത്താവളം ബോംബ്‌വെച്ച് തകർക്കുമെന്നാണ് ഇയാൾ ഇ–മെയിൽ അയച്ചത്.

ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്. ഇത്തരമൊരു സന്ദേശം അയക്കാനുള്ള കാരണം തിരിക്കിയപ്പോഴാണ് ബാല്യകാല സുഹൃത്ത് കാനഡയിൽ പോകുന്നത് തടയാൻ വേണ്ടിയാണ് ഇത്തരമൊരു സന്ദേശമയച്ചതെന്ന് പറഞ്ഞു. കാനഡയിലേക്ക് പോകുന്ന വിമാനം തടയാൻ വേണ്ടിയായിരുന്നു സന്ദേശം. 

കട്റാജു ശശികാന്തിന്റെ സുഹൃത്ത് സായ് റാം സ്റ്റുഡന്റ് വിസയിലാണ് കാനഡയിലേക്ക് പോകുന്നത്. കട്റാജുവിന് ഇതുവരെയും ജോലിയായിട്ടില്ല. ഇതിന്റെ വൈരാഗ്യത്തിനാണ് സുഹൃത്തിന് നല്ലത് വന്നപ്പോൾ തടയാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...