ലേബർ റൂമിൽ ആനന്ദ നൃത്തമാടി ഗർഭിണി; വിഡിയോ വൈറൽ

swathi06
SHARE

പ്രസവത്തിന് തൊട്ടുമുന്‍പുള്ള ദിവസം  ആശുപത്രി മുറിയില്‍ നൃത്തം ചെയ്ത് പൂര്‍ണ ഗര്‍ഭിണി. കോഴിക്കോട് ചേവരമ്പലം സ്വദേശി സ്വാതി കൃഷ്ണയുടെ നൃത്തം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായികഴിഞ്ഞു.

രണ്ടുമാസം മുമ്പെടുത്ത ഈ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. നൃത്താധ്യാപികയാണ് സ്വാതി.

ഗര്‍ഭകാലത്ത് മൂന്നാം മാസം വരെ നൃത്തം ചെയ്തു.. നൃത്തം ചെയ്യണമെങ്കില്‍ ചെയ്തോളൂ എന്ന ഡോക്ടറുടെ വാക്കായിരുന്നു  ആശുപത്രി മുറിയില്‍ നാലര മിനിറ്റ് നൃത്തം ചെയ്യാന്‍ ധൈര്യം നല്‍കിയത്. 

ചെറിയൊരു പേടിയോടെയാണ് മകളുടെ ആഗ്രഹത്തെ  അമ്മ പിന്തുണച്ചത്.അമ്മതന്നെയാണ് മൊബൈലില്‍ ചിത്രീകരിച്ചത്.   മകളേയും നര്‍ത്തകിയാക്കണമെന്നാണ് സ്വാതിയുടെ ആഗ്രഹം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...