40 കിലോയുള്ള ആടിനെ ഒറ്റയടിക്ക് വിഴുങ്ങി പെരുമ്പാമ്പ്; ഭയാനകം; വിഡിയോ

python-goat
SHARE

ആടിനെ ഓന്നോടെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പ് പിടിയിലായി. തെക്കുകിഴക്കൻ ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിലുള്ള ക്വാങ്ഷു ഗ്രാമത്തിലാണ് സംഭവം നടന്നത്. കർഷകനായ യാവോയുടെ 40 കിലോയോളം തൂക്കമുള്ള ആടിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ഈ വർഷം ആദ്യം മുതൽ ഇതുവരെ 20 ആടുകളെ കാണാതായിരുന്നു. കാണാതായ ആടിനെ തിരയുന്നതിനിടയിൽ ഫാമിനു സമീപമുള്ള കുന്നിൻ ചെരുവിലാണ് ആടിനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

നാലടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തുമ്പോൾ ഇതിന്റെ വയർ അസാധാരണമാം വിധം വീർത്തിരുന്നു. അപ്പോൾ തന്നെ യാവോ ഉറപ്പിച്ചിരുന്നു കാണാതായ ആടിനെ പെരുമ്പാമ്പ് വിഴുങ്ങിയതാണെന്ന്. ഉടൻ തന്നെ ഇയാൾ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. ഇവർ പെരുമ്പാമ്പിന്റെ  വാലിൽ തട്ടിയും വയറിൽ തട്ടിയും വിഴുങ്ങിയ ഇരയെ ഛർദ്ദിപ്പിച്ചു. ഏകദേശം ഒരു മണിക്കൂറോളമെടുത്താണ് പാമ്പ് വിഴുങ്ങിയ ഇരയെ ഛർദ്ദിച്ചത്. 40 കിലോയോളം വരുന്ന ആടിന്റെ പിൻകാലുകളാണ് ആദ്യം പാമ്പിന്റെ വായിലൂടെ പുറത്തു വന്നത്.

പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആങ്സി പ്രവിശ്യയിലുള്ള താൽക്കാലിക മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് ഇതിനെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുറന്ന് വിടുമെന്ന് ഇവർ വ്യക്തമാക്കി. ചൈനയിൽ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവികളാണ് പെരുമ്പാമ്പുകൾ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...