ഗതാഗത നിയമം പാലിക്കണമെന്ന് രാവിലെ പോസ്റ്റിട്ടു; ഉച്ചയ്ക്ക് ഹെല്‍മെറ്റില്ലാതെ കുടുങ്ങി; പിഴ

traffic-control
ഫയൽചിത്രം
SHARE

ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് രാവിലെ പോസ്റ്റിട്ടു. ഉച്ചയ്ക്ക് ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചതിന് കുടുങ്ങി. കാസർകോടാണ് കൗതുകകരമായ സംഭവം നടന്നത്. പുതിയ ട്രാഫിക്ക് നയമങ്ങൾ കർശനമായി പാലിക്കണമെന്ന് രാവിലെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിറങ്ങിയ യുവാവ് ഹെൽമെറ്റ് എടുക്കാൻ മറന്നു. 

താൻ ബോധപൂർവ്വം എടുക്കാതിരുന്നതല്ലെന്നും നിയമങ്ങൾ പാലിക്കണമെന്ന് രാവിലെ വാട്സാപ്പിൽ പോസ്റ്റിട്ടിരുന്നുവെന്നും യുവാവ് പൊലീസിനെ അറിയിച്ചു. എന്നാൽ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ പൊലീസ് 1,000 രൂപ പിഴ ഈടാക്കി. ഉച്ചയ്ക്കായിരുന്നു രസകരമായ സംഭവം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...