ടിക്ടോക്കില്‍ ലൈക്ക് കിട്ടാന്‍ മോഡിഫൈഡ് ജീപ്പ് കത്തിച്ചു; അറസ്റ്റ്: വിഡിയോ

jeep-on-fire
SHARE

ടിക്ടോക്കിൽ ലൈക്ക് കിട്ടാൻ നടുറോഡിൽ ജീപ്പ് കത്തിച്ചു. കഴിഞ്ഞ ദിവസം ടിക്ടോക് വിഡിയോ എടുക്കുന്നതിനായി ഗുജറാത്തിലെ രാജ്കോട്ടുകാരൻ കാണിച്ച അക്രമം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ‌ വൈറലാണ്. നടുറോഡിലിട്ട് ജീപ്പ് കത്തിക്കുകയായിരുന്നു ഇന്ദ്രജിത്ത് ജഡേജ എന്നയാൾ. രാജ്കോട്ടിലെ കോത്താരിയ റോഡിലെ ഫയർസ്റ്റേഷന് സമീപമാണ് മോഡിഫൈഡ് ജീപ്പിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്, ഇതിനുശേഷം ഇയാൾ റോഡ് ക്രോസ് ചെയ്തു വരുന്നതും വിഡിയോയിലുണ്ട്. തിരക്കുള്ള റോഡിൽ മറ്റുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കും വിധമാണ് ജീപ്പ് കത്തിച്ചത്.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ദ്രജിത്ത് ജഡേജയെ അറസ്റ്റ് ചെയ്തു. വ്യത്യസ്ത വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പരമാവധി ശിക്ഷ നൽകാൻ ശ്രമിക്കുമെന്നുമാണ് പൊലീസ് പറയുന്നത്. ടിക്ടോക്കിൽ ലൈക്കുകൾ കിട്ടുന്നതിനായി സമാനമായ സംഭവങ്ങൾ നിരവധി നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടിക്ടോക്ക് അഭ്യാസത്തിനിടെ കുറച്ചു നാൾമുമ്പ് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഒരാൾക്ക് ജീവനും നഷ്ടപ്പെട്ടിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...