അച്ഛന് ചക്കരയുമ്മ കൊടുത്ത് ചായ കെഞ്ചി ചോദിച്ചുവാങ്ങി കുരുന്ന്: വൈറല്‍ വിഡ‍ിയോ

cute-baby-drinking-tea
SHARE

അച്ഛന് ചക്കരയുമ്മ കൊടുത്ത് ചായ വാങ്ങികുടിക്കുന്ന കുരുന്നിന്റെ വിഡിയോ വൈറലാകുന്നു.  ചായ കുടിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ അരികിലേയ്ക്ക് ഒരു കാലി കപ്പുമായി എത്തുകയാണ് ഈ കുസൃതിക്കുരുന്ന്. കപ്പ് നീട്ടി കൊഞ്ചിക്കൊണ്ട് ചായ ചോദിച്ചു വരുന്ന ആ വരവ് കാണാൻ തന്നെ നല്ല ചേലെന്ന് വിഡിയോ കണ്ടവര്‍ ഒന്നടങ്കം പറയുന്നു. ഈ വാവയുടെ ഒരൊറ്റ ചായകുടി വിഡിയോ സോഷ്യല്‍ ലോകം ഏറ്റെടുത്തു. അത്രയ്ക്ക് ഷെയറും ലൈക്കുമാണ് വിഡിയോയ്ക്ക് 

'പപ്പാ ചായ താ' എന്ന കുഞ്ഞാവയുടെ ചോദ്യത്തിന് ഇത് പപ്പേടെ ചായയല്ലേ എന്നൊക്കെ അച്ഛൻ പറഞ്ഞു നോക്കിയെങ്കിലും കപ്പുമായി ഒറ്റ നിൽപാണ് കക്ഷി. അലറി ചോദിച്ചിട്ടും ചായകിട്ടില്ലെന്ന് പിടികിട്ടിയ കുഞ്ഞാവ അച്ഛന് നല്ലൊരു അടി അങ്ങ് കൊടുത്തു. അബദ്ധം പിടികിട്ടിയ വാവ പെട്ടെന്നു തന്നെ ചറപറാന്ന് അച്ഛന് ഉമ്മ കൊടുത്ത് സോപ്പിടാനും തുടങ്ങി. സോപ്പിടലിൽ വീണ അച്ഛനാകട്ടെ കുഞ്ഞാവയ്ക്ക് അല്പം ചായ ഒഴിച്ചു കൊടുക്കുകയും ചെയ്തു. എന്നിട്ട് അച്ഛന്റെ വക കുഞ്ഞാവയ്ക്കൊരു ഉപദേശവും ' ജൂസ് കുടിക്കുന്നതുപോലെയല്ല ചായ കുടിക്കേണ്ടത്' . വിരൽ ചൂണ്ടിയുള്ള ആ ഉപദേശം കുഞ്ഞാവയ്ക്ക് അത്ര പിടിച്ചില്ല. ആ വിരലിൽ പിടിച്ച് നല്ലരണ്ട് കടിയും കൊടുത്തു കക്ഷി. അപകടം മണത്ത അച്ഛനാകട്ടെ ഒറ്റവലിക്ക് ചായയും അകത്താക്കി ഇരിപ്പായി. ചായതീർന്നെന്ന് പിടികിട്ടിയപ്പോൾ കാലി ഗ്ലാസുമെടുത്ത് കുഞ്ഞാവ അകത്തേയ്ക്കും പോയി. 

‘കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം, ക്യാമറ എല്ലാം വളരെ പെട്ടെന്നായിരുന്നു...തീർത്തും യാദൃശ്ചികമായിരുന്നു...’ എന്ന കുറിപ്പോടെ മുഹമ്മദ് ഹനീഫ് എന്ന യുവാവ് ആണ് ഈ വിഡിയോ പങ്കുവച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...