'ഞങ്ങളുടെ പുതിയ അതിഥി'; മകന്റെ ചിത്രം പങ്കുവച്ച് നിശാൽ ചന്ദ്ര

nishal-chandra
SHARE

ജീവിതത്തിൽ കൂട്ടായി കുഞ്ഞതിഥി എത്തിയെന്ന സന്തോഷവാർത്ത നിശാൽ ചന്ദ്ര കുറച്ച് നാളുകൾക്ക് മുൻപാണ് പങ്കുവച്ചത്. നിശാലിന്റെ ഭാര്യ രമ്യ ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത സോഷ്യൽമീഡിയയിലൂടെയാണ് നിശാൽ പുറത്തറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞു ദേവാൻഷുമൊത്തുള്ള മനോഹര ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നിശാൽ. ഭാര്യ രമ്യയും ഒപ്പമുണ്ട്. 

ഫെയ്സ്ബുക്കിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ നിങ്ങൾക്കായി ഇതാ പരിചയപ്പെടുത്തുന്നു.’ ചിത്രം പങ്കുവച്ച് നിശാല്‍ കുറിച്ചു. ദേവാൻഷ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. 

കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷം നിശാൽ കുവൈറ്റിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയിരുന്നു.2013–ലായിരുന്നു നിശാലും രമ്യയുമായുളള വിവാഹം. മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയാണ് രമ്യ.

ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ളയാളാണ് നിശാൽ. നിലവിൽ അമേരിക്കയിൽ ഇൻവെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...