'സ്നേഹത്തിന് ഇത്ര ഭാരമോ?' കോഴിക്കോട്ടുകാരുടെ മധുരസ്നേഹം പങ്കുവച്ച്; മേയർ ബ്രോ

mayor-shares-the-pic-of-halwa
SHARE

ഈ രണ്ടാം പ്രളയകാലത്തെ സോഷ്യൽമീഡിയ ഹീറോകളിലൊരാളാണ് തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്. പ്രശാന്തിന്റെ നേതൃത്വത്തിൽ വടക്കൻജില്ലകളിലെ പ്രളയബാധിത മേഖലകളിലേക്ക് ടൺകണക്കിന് സാധനങ്ങളുമായാണ് ലോറികൾ തിരിച്ചത്. കോഴിക്കോട്ടേക്ക് അത്തരത്തിൽ സാധനങ്ങളുമായി പോയ ലോറി മടങ്ങി വന്നപ്പോൾ മേയറിന് ലഭിച്ചത് കോഴിക്കോടിന്റെ സ്നേഹമധുരം. കോഴിക്കോട്ടിന്റെ തനത് രുചിയായ ഹൽവയാണ് തിരുവനന്തപുരത്തിന്റെ സ്വന്തം മേയർക്ക് കൊടുത്തയച്ചത്. ഇതിനെക്കുറിച്ച് മേയറുടെ സ്നേഹത്തിൽചാലിച്ച കുറിപ്പ് ഇങ്ങനെ: 

#സ്നേഹത്തിന് ഇത്ര മധുരമോ?

തിരുവനന്തപുരം #നഗരസഭയിൽ

നിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് #ഹൽവയാണിത്....

ഞങ്ങൾ കയറ്റി അയച്ച #സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന് .... #സ്നേഹത്തിന്റെ ഭാരം

ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ

#നന്ദി അറിയിക്കുന്നു ...

MORE IN SPOTLIGHT
SHOW MORE
Loading...
Loading...