ഇറങ്ങി വരുമോയെന്ന് കാമുകൻ; ഇല്ലെന്ന് കണ്ണിൽ ചോരയില്ലാത്ത കാമുകി; ആ കഥ

aswathy-post
SHARE

മിനിസ്ക്രീനിലെ മിന്നും അവതാരകയാണ് അശ്വതി ശ്രീകാന്ത്. മികച്ച എഴുത്തുകാരി കൂടിയാണ് അശ്വതി. തന്റെ വിവാഹ വാർഷിക ദിനത്തിൽ അശ്വതി പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വീട്ടുകാർ സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ എന്ന് ചോദിച്ചപ്പോൾ‌ കണ്ണിൽ ചോരയില്ലാതെ താൻ ഇല്ല എന്ന് മറുപടി നൽകിയെന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. വളരെ രസകരമായ രീതിയിലാണ് തന്റെ വിവാഹം നടന്നതിനെക്കുറിച്ച് അശ്വതി കുറിച്ചിരിക്കുന്നത്. 

എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റർ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്‌താൽ ഒരു രസോണ്ടാവൂല്ല. എന്ന് അന്ന് പറഞ്ഞതായും അശ്വതി കുറിക്കുന്നു.

അശ്വതിയുടെ കുറിപ്പിന്റെ പൂർണരൂപം:

വീട്ടുകാർ സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്‌ളീഷേ ചോദ്യം : ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ?

കണ്ണിൽ ചോരയില്ലാത്ത കാമുകി: ഇല്ല 

കാമുകൻ: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം...ഒടുവിൽ ഞാൻ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവിൽ വന്നിരുന്നില്ല).

കാമുകി: ഓഹ്, അതല്ലെന്ന്... എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റർ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്‌താൽ ഒരു രസോണ്ടാവൂല്ല.

കാമുകൻ : കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര് കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയുമെടുത്തു, ഫ്രെയിമും ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി. പക്ഷേ അത് തൂക്കാൻ ഭിത്തിയേൽ എങ്ങാൻ ആണിയടിച്ചാൽ വിവരമറിയും ന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അല്ലേലും അച്ഛൻ സമ്മതിക്കാതെ ഞാൻ ഒന്നും ചെയൂല്ലല്ലോ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...