കുടിക്കാൻ കിണർ നിറയെ പെട്രോൾ

well-water
SHARE

മാവൂർ : കട്ടാങ്ങൽ റോഡിലെ പെട്രോൾ ബങ്കിനു സമീപത്തെ കിണറുകളിൽ പെട്രോളിന്റെ സാന്നിധ്യം. ഇതോടെ ആരോഗ്യ വകുപ്പ് അധികൃതരെത്തി പ്രദേശത്തെ കിണർവെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു. പെട്രോൾ ബങ്ക് അടച്ചിടാൻ പൊലീസ് നിർദേശം നൽകി. പെട്രോൾ ബങ്കിൽ നിന്ന് ഇന്ധന ചോർച്ചയുള്ളതായാണ് സംശയം. 

കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ കിണർവെള്ളത്തിന് രുചി വ്യത്യാസമുള്ളതായി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വെള്ളത്തിന് പെട്രോൾ ഗന്ധം കൂടിയായതോടെ പരിസരവാസികൾ പൊലീസിലും ആരോഗ്യ വകുപ്പിനും പരാതി നൽകി. ഈ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.6 കിണറുകളിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടി.അബ്ദുൽമജീദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സാംപിൾ ശേഖരിച്ചിട്ടുണ്ട്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...