3 വർഷം വരെ പതുങ്ങിയിരിക്കും, ആയിരം മുട്ടകളെങ്കിലും ഇടും; ആഫ്രിക്കൻ ഒച്ചെന്ന ഭീകരജീവി

african-snail
SHARE

കിഴക്കമ്പലം: കർഷകരെ പൊറുതിമുട്ടിച്ച് കുമ്മനോട്ട് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വർധിച്ചു. വേനൽ മാറി മഴ തുടങ്ങിയതോടെ ഒച്ചുകൾ കൂട്ടത്തോടെ ഇറങ്ങി ചെടികളും മറ്റു വിളകളും പൂർണമായി തിന്നു നശിപ്പിക്കുകയാണ്. വാഴ, ജാതി തുടങ്ങിയവയുടെ തളിരിലകളാണ് ഒച്ച് നോട്ടമിടുന്നത്. ഒച്ചിന്റെ ആക്രമണം കഴിഞ്ഞാൽ വിളകൾ വാടി പോവുന്നതായി കർഷകർ പറയുന്നു. പകൽ മരങ്ങളിലും ഇലകൾക്കടിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ച് രാത്രിയാണ് കൂടുതലും തീറ്റ തേടി ഇറങ്ങുന്നത്.

മണ്ണിനടിയിൽ 3 വർഷം വരെ പതുങ്ങിയിരിക്കാൻ ആഫ്രിക്കൻ ഒച്ചുകൾക്ക് കഴിയും. മുൻ വർഷങ്ങളേക്കാൾ കൂടുതലായാണ് ഇക്കുറി ഒച്ചിറങ്ങിയിരിക്കുന്നത്. 6 മാസം കൊണ്ട് പ്രായപൂർത്തിയാകുന്ന ഒരൊച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടും. ഇതിൽ തൊണ്ണൂറു ശതമാനവും വിരിയും. 5 മുതൽ പത്ത് വർഷം വരെയാണ് ഒരൊച്ചിന്റെ ആയുസ്സ്. 3 വർഷം വരെ കട്ടിയുള്ള തോടിനുള്ളിൽ നിന്നു പുറത്തിറങ്ങാതിരിക്കാനും ഇവയ്ക്ക് കഴിയും.

എങ്ങനെ പ്രതിരോധിക്കാം

പ്രതിരോധിക്കാൻ ഒച്ചിനു മേലെ ഉപ്പിടലാണ് ഒരു മാർഗം. 60 ഗ്രാം തുരിശ് 25 ഗ്രാം പുകയില ലായനിയും ചേർത്ത മിശ്രിതം തളിച്ചും ഇവയെ നശിപ്പിക്കാം. കാബേജ്, പപ്പായ ഇല എന്നിവയാണ് ഇഷ്ട ഭക്ഷണം. കൃഷി ഭവനിൽ അടക്കം പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...