ഏത് മണവാട്ടിയും ‘അസൂയ’പ്പെടും ഈ അനിയന്‍ ചേട്ടന്‍ സ്നേ‌ഹത്തില്‍..!

wedding233
SHARE

മണവാട്ടിമാരെ അരികിലിരുത്തി ചേട്ടനും അനുജനും പരസ്പരം ചോറ് വാരിക്കൊടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ചിരിയും ഊഷമള സ്നേഹവും പടർത്തുന്നു. മൂന്ന് വർഷത്തെ ഇടവേളയിൽ നടന്ന  വിവാഹ ചിത്രമാണ് വൈറലാകുന്നത്. 2016ലും 2019ലും വിവാഹിതരായ ചേട്ടനും അനിയനുമാണ് ഈ വെറൈറ്റി ചലഞ്ച് കഥയിലെ കേന്ദ്രപാത്രങ്ങൾ.

വിവാഹ സദ്യക്കിടെ ചേട്ടനെ സ്നേഹത്തോടെ ചോറൂട്ടുന്ന അനിയനാണ് 2016ൽ സംഭവിച്ച ഒന്നാമത്തെ ചിത്രത്തിൽ. 2019ൽ അനിയന്റെ വിവാഹ സമയമാകുമ്പോൾ അതേ ചേട്ടൻ അനിയന് സ്നേഹത്തോടെ ചോറുരുള നൽകുന്നു. ഈ രണ്ടു സ്നേഹവും കണ്ട് ഇവർക്കരികിൽ നിലയുറപ്പിച്ചിരിക്കുന്ന മണവാട്ടിമാർ അന്തംവിട്ടിരിക്കുന്ന കാഴ്ചയാണ് ചിരിക്കുള്ള വക നൽകുന്നത്.

ജിഎൻപിസി ഗ്രൂപ്പിലാണ് അസൂയയും സ്നേഹവും സമംചേരുന്ന ഈ കാഴ്ച പ്രത്യക്ഷപ്പെട്ടത്. ആര്യൻ ഗോകുലാണ് ആ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഈ ചേട്ടന്റേയും അനിയന്റേയും സ്നേഹം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...