മകൾ കാമുകനൊപ്പം പോയി; മകൾക്ക് ആദരാഞ്ജലി പോസ്റ്റർ പതിച്ച് അമ്മ

obituary-poster
SHARE

മകൾ കാമുകനൊപ്പം നാടുവിട്ടതിന്റെ ദേഷ്യത്തിന് നാടുമുഴുവൻ മകൾക്ക് ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ച് അമ്മ. തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകൾക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ പതിച്ചത്. 19 വയസുകാരിയായ മകൾ അഭി അയൽവാസിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഇത്തരമൊരു പ്രതികാരനടപടിക്ക് അമ്മയെ പ്രേരിപ്പിച്ചത്.

നാലുവർഷം മുൻപാണ് അമരാവതിയുടെ ഭർത്താവ് മരിക്കുന്നത്. അതിന് ശേഷം ഏറെ കഷ്ടപ്പെട്ടാണ് അമരാവതി മൂന്ന് പെൺമക്കളെയും വളർത്തിയത്. ഓഗ്സ്ത് 14-നാണ് അഭി അയൽവാസിയെ വിവാഹം കഴിച്ചത്. തൊട്ടടുത്ത ദിവസം മുതൽ ഗ്രാമത്തിൽ പലയിടത്തായി അഭിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

അഭിയുടെ ഭർത്താവ് സന്തോഷ് നടത്തിയ അന്വേഷണത്തിൽ അമരാവതിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. അഭി മഞ്ഞപ്പിത്തം മൂലം മരിച്ചെന്നാണ് പോസ്റ്ററിൽ നൽകിയിരുന്ന വിവരം. 100 പോസ്റ്ററുകളാണ് അമരാവതി അച്ചടിച്ചത്. തുടർന്ന് ഇവ നാടുമുഴുവൻ പതിപ്പിക്കാനുള്ള ഏർപ്പാട് ചെയ്യുകയായിരുന്നു.

 സന്തോഷ് പോസ്റ്റർ പതിപ്പിച്ച വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വിശദീകരണം ചോദിച്ചപ്പോൾ ഭർത്താവ് മരിച്ച തനിക്ക് മകൾ ഇങ്ങനെ ചെയ്തത് സഹിക്കാനായില്ലെന്നായിരുന്നു അമരാവതിയുടെ മറുപടി. സന്തോഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതും അമരാവതിയെ ബന്ധത്തെ എതിർക്കാൻ പ്രേരിപ്പിച്ചു. രേഖാമൂലം പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...