അബദ്ധത്തിൽ സ്വകാര്യ ചിത്രം പുറത്ത്: പിന്നാലെ ഭീഷണി: ഇൗ താരം നേരിട്ടതിങ്ങനെ

us-artist1
SHARE

തനിക്ക് പറ്റിയ ഒരു അബദ്ധത്തെക്കുറിച്ചും നേരിട്ട അപമാനത്തെക്കുറിച്ചും സംസാരിക്കുകയാണ് അമേരിക്കന്‍ കോമഡി താരം വിറ്റ്നി കുമിങ്സ്. 

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍നിന്നാണ് സംഭവങ്ങളുടെ തുടക്കം. ശുചിമുറിയില്‍ വച്ച് എടുത്ത മാറിടം കാണുന്ന ഒരു ചിത്രം. ഒരു നിമിഷത്തെ ശ്രദ്ധക്കുറവില്‍ വിറ്റ്നി ആ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അബദ്ധം മനസ്സിലായപ്പോള്‍ പെട്ടെന്നുതന്നെ ചിത്രം പിൻവലിക്കുകയും ചെയ്തു. പക്ഷേ, സമൂഹമാധ്യമത്തില്‍ കണ്ണുനട്ടിരുന്നവര്‍ വേഗം തന്നെ ചിത്രത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത്. ചിത്രം പരസ്യമാക്കാതിരിക്കാന്‍ പണം വേണമെന്ന് വിറ്റ്നിയോട് ആവശ്യപ്പെടാനും തുടങ്ങി.  ആവശ്യം ഭീഷണിയായി മാറി. പണം കിട്ടിയില്ലെങ്കില്‍ ചിത്രം ഉടന്‍ പരസ്യപ്പെടുത്തുമെന്നായി നിലപാട്. അതോടെ വിറ്റ്നി ധീരമായ നിലപാടെടുത്തു. പണം തരാന്‍ താന്‍ ഒരുക്കമല്ലെന്നും ആര്‍ക്കു വേണമെങ്കിലും ചിത്രം പരസ്യപ്പെടുത്താമെന്നും വെല്ലുവിളിച്ചു. 

തിങ്കളാഴ്ചയാണ് 36 വയസ്സുകാരിയായ നടി തനിക്ക് നേരിടേണ്ടിവന്ന അപമാനത്തിന്റെയും ഭീഷണിയുടെയും കഥകള്‍ ഏതാനും ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ പുറത്തുവിട്ടത്. തന്നോട് പണം ആവശ്യപ്പെടുന്ന ആളുകളുടെ സന്ദേശങ്ങളുടെ ചിത്രവും വിറ്റ്നി പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഭീഷണിപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഒന്നടങ്ങിയത്. തന്റെ ചിത്രം മറ്റുള്ളവര്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നും താന്‍ തന്നെ അതിനു തയാറാണെന്നും പറഞ്ഞുകൊണ്ട് അവര്‍ വിവാദം സൃഷ്ടിക്കാവുന്ന സ്വന്തം മാറിടം കാണാവുന്ന ചിത്രം പരസ്യപ്പെടുത്തുകയും ചെയ്തു. 

അര്‍ഹിക്കുന്നതേക്കാള്‍ പ്രശസ്തി എനിക്കുണ്ടെന്നാണ് പലരും കരുതുന്നത്. പെട്ടെന്ന് ഞാന്‍ ഭീഷണിക്കു വഴങ്ങുമെന്നും അവര്‍ കരുതുന്നു. പെട്ടെന്നുതന്നെ അഭിഭാഷകരെയും നിയമ വിദഗ്ധരെയും മറ്റും ഏര്‍പ്പെടുത്തി ഞാന്‍ ആ ചിത്രത്തിന്റെ പിന്നാലെ പോകുമെന്നാണ് പലരും കരുതിയത് - വിറ്റ്നി പറയുന്നു. എന്തായായും താന്‍ ഭീഷണിക്കു വഴങ്ങില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയവരുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്താത്തത് അവരില്‍ ചിലര്‍ കുട്ടികളായതുകൊണ്ടാണെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...