പട്ടിണിക്കോലമായ ആനയെ അലങ്കരിച്ച് ഉത്സവത്തിന് എഴുന്നള്ളിച്ചു; രോഷം

elephant-in-bad-condition
SHARE

ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോയെന്നൊരു ചൊല്ലുണ്ട്. പരിഹാസരൂപത്തിൽ പറയുന്നതാണെങ്കിലും ശ്രീലങ്കയിൽ നിന്നുവരുന്ന ചില ആനക്കാഴ്ചകൾ ഈ പഴഞ്ചൊല്ലിനെ ഓർമിപ്പിക്കുന്നതാണ്. പട്ടിണിയ്ക്കിട്ട് എല്ലുംതോലും തെളഞ്ഞ രീതിയിലുള്ള ആനയെ അലങ്കരിച്ച് പ്രദക്ഷിണത്തിനെത്തിച്ചെന്ന് പരാതി. കാൻഡയിലെ ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ആഘോഷങ്ങൾക്കിടയിലാണ് ഈ ദാരുണകാഴ്ച. 

തികിര എന്ന എഴുപത് വയസ് പ്രായമായ ആനയെയാണ് മൃതപ്രായനാക്കി എഴുന്നെള്ളിച്ചത്. ആളുകളുടെ കണ്ണിൽ പൊടിയിടാനായി ആനയെ പ്രത്യേക വേഷവിതാനങ്ങൾ അണിയിച്ചിരുന്നു. ഭക്തരെ ആശിർവദിക്കാൻ കിലോമീറ്ററുകളോളമാണ് ആനയെ നടത്തിച്ചത്. വിറയ്ക്കുന്ന ചുവടുകളോടെയാണ് ആന ഓരോ അടിയും നടന്നത്. സേവ് എലിഫന്റ് ഫൗണ്ടേഷനാണ് ആനയുടെ ഈ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്. 

ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചു കൊണ്ടുള്ള രാത്രികളില്‍ നടക്കുന്ന പ്രദക്ഷിണത്തില്‍ തുടര്‍ച്ചയായി തിക്കിരിയെ പങ്കെടുപ്പിച്ചെന്നും 

സേവ് എലിഫന്റ് ഫൗണ്ടേഷന്‍ സ്ഥാപക ലേക് ചായ്‌ലേര്‍ട്ട് പറയുന്നു. വെടിക്കെട്ടു കൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെയുമുള്ള ഈ നടത്തം തിക്കിരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ചായ്‌ലേര്‍ട്ട് ആരോപിക്കുന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...