കയ്യിലൊരു പൊതി; ഒപ്പം ഒരാഗ്രഹവും; ആ ചിത്രത്തിനു പിന്നിലെ കഥ

indrajith-anbodu-kochi
SHARE

ദുരിതപ്പെയ്ത്തിനെ വീണ്ടുമതിജീവിക്കാന്‍ പാടുപെടുകയാണ് കേരളം. ഒരു രൂപ പോലും സംഭാവന തരില്ലെന്നു നിഷ്കരുണം പ്രഖ്യാപിക്കുന്നവരുടെ നാട്ടില്‍ അതിനപവാദമാകുന്ന ചില നല്ല കാഴ്ചകള്‍ ഇടക്കൊക്കെ കണ്ണു നിറക്കുന്നുണ്ട് . അത്തരമൊരു ചിത്രമാണിതും. ‍

കൊച്ചി കടവന്ത്ര കേന്ദ്രീകരിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്‍പോട് കൊച്ചിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. സിനിമാതാരങ്ങളായ ഇന്ദ്രജിത്തും പൂര്‍ണിമയുമാണ് അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 

കഴിഞ്ഞ ദിവസം ഇവരുടെ അടുക്കല്‍ ഒരാണ്‍കുട്ടി എത്തിയിരുന്നു. കയ്യില്‍ ഒരു ചെറുപൊതി ഉണ്ടായിരുന്നു. ദുരിതമനുഭനവിക്കുന്നവര്‍ക്കുള്ള സഹായമായിരുന്നു അതിനുള്ളില്‍. സഹായം കൈമാറുന്നതിനൊപ്പം ഒരാഗ്രഹവും ഉണ്ടായിരുന്നു. പ്രിയനടന്‍ ഇന്ദ്രജിത്തിനെ ഒരു നോക്ക് കാണുക എന്ന്. കൈയ്യില്‍ കരുതിയിരുന്നതെല്ലാം ഇന്ദ്രജിത്തിന് കൈമാറിയ കുട്ടി സന്തോഷവാനായാണ് മടങ്ങിയത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...