അനാഥയെ കല്ല്യാണം കഴിച്ച് അതിന് കണക്ക് പറയുന്നവർ; അപഹസിക്കുന്നവർ: അനുഭവം

lady-sad
SHARE

വൈവാഹിക ജീവതത്തിൽ ഉണ്ടാകുന്ന പൊരുത്തക്കേടുകളെക്കുറിച്ച് പറയുകയാണ് കലാമോഹൻ എന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. അനാഥപെൺകുട്ടിക്ക് ജീവിതം നൽകിയ നല്ലവനായ പുരുഷൻ. പക്ഷെ ഇടയ്ക്കിടയ്ക്ക് ആരോരും ഇല്ലാത്ത ഒരുവൾ എന്ന് പറഞ്ഞു  കുത്തി നോവിക്കുമായിരുന്നു അയാൾ.  എന്റെ ഇഷ്‌ടങ്ങൾ ഒന്നും പറയാൻ വയ്യ.. തന്ത കൊണ്ട് വെച്ചിട്ടുണ്ടോ എന്ന് ചോദിക്കും... എനിക്കാരുമില്ല...! ഭർത്താവുമായിട്ടുള്ള പൊരുത്ത കേടുകൾ പറഞ്ഞ കൂട്ടത്തിൽ യുവതി പറഞ്ഞു.

ഒരു അനാഥയുടെ കഴുത്തിൽ താലി കെട്ടിയതു കൊണ്ട്, ഉണ്ണാനും ഉടുക്കാനും കൊടുത്ത് കൊണ്ട് ഒന്നുമായില്ല.. ആരുമില്ല.. എന്ന തോന്നൽ ഇല്ലാതാക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ എന്തിനു ഈ "സാഹസം."? സ്നേഹം, സഹാനുഭൂതി, ഇതിനൊക്കെ കണക്കു പറയരുത്. കലാമോഹന്റെ കുറിപ്പ് വായിക്കാം.

കല മോഹൻ പങ്കുവച്ച കുറിപ്പ് വായിക്കാം; 

രാമനാഥൻ ഡോക്ടർ ന്റെ മാനസികാരോഗ്യ ആശുപത്രിയിൽ ട്രെയിനിങ് സമയം.. ആദ്യത്തെ കേസ്...എനിക്കിപ്പോഴും ഓർമ്മയുണ്ട്.. ബൊമ്മ കുട്ടിയെ പോലെ ഒരുവൾ.. പെട്ടന്ന് മിണ്ടാതെ ആയി, കരച്ചിൽ , പേടി .. ആകെ ദുഃഖിത... ഭർത്താവു കൂട്ടി കൊണ്ട് വന്നു.. ഡോക്ടർ എന്നോട് സംസാരിക്കാൻ പറഞ്ഞപ്പോൾ , വല്ലാത്ത excitement ആയിരുന്നു.. ഒറ്റയ്ക്ക് ഒരു ക്ലയന്റ് ന്റെ കേസ് ഹിസ്റ്ററി തയ്യാറാക്കുക ആണ്.. ഒരുപാടു നേരമെടുത്ത് അവർ കാര്യം പറഞ്ഞു.. ഭാര്തതാവിന്റെ സുഹൃത്തുമായിട്ടുള്ള വഴിതെറ്റിയ ബന്ധം.. ഇപ്പോൾ അയാൾ പറഞ്ഞു മറ്റാരോ അറിഞ്ഞു... ആ വ്യക്തി ഫോൺ വിളിച്ചു മോശമായി സംസാരിച്ചു.. വിവരം ഭർത്താവു അറിയുമെന്ന പേടി..!

ആരോരും ഇല്ലാത്ത ഒരുവൾ എന്ന് പറഞ്ഞു എന്നെ കുത്തി നോവിക്കുമായിരുന്നു ചേട്ടൻ.. എന്റെ ഇഷ്‌ടങ്ങൾ ഒന്നും പറയാൻ വയ്യ.. തന്ത കൊണ്ട് വെച്ചിട്ടുണ്ടോ എന്ന് ചോദിക്കും... എനിക്കാരുമില്ല...! ഭർത്താവുമായിട്ടുള്ള പൊരുത്ത കേടുകൾ പറഞ്ഞ കൂട്ടത്തിൽ അവർ പറഞ്ഞു.. ഞാൻ എഴുതി എടുത്തു.. ഉള്ളിൽ സന്തോഷം നുരഞ്ഞു പൊന്തുക ആണ്.. എത്ര മാത്രം കാര്യങ്ങൾ ഞാൻ കണ്ടെത്തി.. വിവാഹം കഴിഞ്ഞിട്ടില്ലാത്ത ഒരു പെൺകുട്ടിക്ക് , ആ അവസ്ഥ കൂടുതൽ ഉൾകൊള്ളാൻ വയ്യ... ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുക എന്നത് മാത്രാ... കണ്ടെത്തിയ വിവരം ഡോക്ടന്റെ അടുത്ത് ലോട്ടറി അടിച്ച മട്ടിൽ അവതരിപ്പിച്ചു.. അഹങ്കാരത്തോടെ...!

ആരോരും ഇല്ലാത്ത ഒരുവൾക്കു ജീവിതം കൊടുക്കാൻ തോന്നിയ തന്റെ മനസ്സിനെ പറ്റിയും, വീട്ടുകാരുടെ എതിർപ്പിനെ പറ്റിയും ഒക്കെ അയാൾ പറയുന്നത് കേട്ട് എനിക്ക് ശെരിക്കും ദേഷ്യം വന്നു.. ആ സ്ത്രീയോട് ..! ഇത്രയ്ക്കു നന്ദികെട്ടവൾ ...! പുരുഷന്റെ ഭാഗത്തു നിന്നും മാത്രം ചിന്തിച്ചു... ആദ്യത്തെ ആയതു കൊണ്ട് തന്നെ , ആ കേസിന്റെ ഓരോ ഘട്ടവും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്.. ഈ അടുത്ത് , ഇതേപോലെ തന്നെ എന്ന് പറയാം മറ്റൊരു കേസ്.. സ്ത്രീ അനാഥ ... മുൻപത്തെ കേസിലെ പോലെ ഒരു സുന്ദരി.. പത്താം ക്ലാസ്സിൽ, ഉയർന്ന നിലയ്ക്ക് മാർക്ക് വാങ്ങിയ അനാഥകുട്ടിയെ പത്രങ്ങൾ വാനോളം പുകഴ്ത്തി എഴുതിയിരുന്നു അന്ന്.. അത് കൊണ്ട് മാത്രമായില്ലല്ലോ.. തലവര മോശമായിരുന്നു.. കാലം കുറെ അങ്ങ് അപ്പുറത്തല്ലേ...

കുട്ടിയുടെ കാര്യങ്ങൾ നോക്കേണ്ടവർ മികച്ച വിദ്യാഭ്യാസം കൊടുത്തില്ല.. പ്രീഡിഗ്രി കഴിഞ്ഞു, ഒരു അനാഥയെ വിവാഹം കഴിക്കാൻ വിശാല മനസ്സോടെ വന്ന വ്യക്തിയുടെ മുന്നിൽ താലി കെട്ടാൻ തല കുനിച്ചും കൊടുത്തു.. പക്ഷെ, അദ്ദേഹം അവരെ പഠിപ്പിച്ചു.. അത്യാവശ്യം വിദ്യാഭ്യാസം നേടി കൊടുത്തു.. ഭാര്തതാവ് പറഞ്ഞത് ഇതാണ്......അവൾക്കു ഒരു ജീവിതം കൊടുത്തത് ഞാൻ ആണ്.. നയാ പൈസ വാങ്ങാതെ താലി കെട്ടി.. എന്റെ കുടുംബക്കാർ മുഴുവൻ എതിർപ്പായിരുന്നു.. അത് മാത്രമോ ? പഠിപ്പിക്കുകയും ചെയ്തു.. എന്താ കാര്യം എന്നറിയില്ല.. ഇപ്പോൾ, ആരോടും ഒന്നും മിണ്ടില്ല.. ഒറ്റയ്ക്ക് ഇരുപ്പാണ്... കരച്ചിലും..!! പെട്ടന്ന് എനിക്ക് വര്ഷങ്ങള്ക്കു മുൻപിലെ ആ കേസ് ഓർമ്മ വന്നു..

രണ്ടു പുരുഷന്മാരും അഭിമാനത്തോടെ പറഞ്ഞു തുടങ്ങിയത് അനാഥയ്ക്കു ജീവിതം കൊടുത്ത മനസ്സിന്റെ വിശാലതയിൽ പിടിച്ചു തന്നെയാണ്.. അന്ന് ചിന്തിക്കാത്ത ഒരു കാര്യം ഞാൻ ഇത്തവണ ഓർത്തു.. രണ്ടു പേരും പറഞ്ഞു..,  നയാപൈസ സ്ത്രീധനം വാങ്ങാതെ ജീവിതം കൊടുത്ത കാര്യം..! ഒരേ ഭാവത്തിൽ..ഒരേ മനസ്സോടെ... വഴക്കിടുമ്പോൾ , പറയുമോ ഇതൊക്കെ ...? ഇത്തവണ ഭർത്താവിനോട് ഞാൻ ചോദിച്ചു.. അന്ന് ചോദിയ്ക്കാൻ തോന്നാത്ത ഒന്ന്..

ഓ.. അതൊക്കെ ഇടയ്ക്കിടയ്ക്ക് ഞാൻ പറയും.. അവള് ചെലവ് നിയന്ത്രിക്കാതെ ഒക്കെ വരുമ്പോ.. നിന്റെ തന്ത കൊണ്ട് വന്നതാണോ എന്ന്..! തമാശ മട്ടിൽ അദ്ദേഹം പറഞ്ഞു.. അതിലൊക്കെ എന്തിരിക്കുന്നു എന്ന മട്ടിൽ.. എനിക്കെന്തോ ഉള്ളിൽ വല്ലാത്ത അസ്വസ്ഥത തോന്നി. ആരുടെ ഒക്കെയോ കരുണ കൊണ്ട് ജീവിച്ചു വന്ന രണ്ടു പേര്.. സ്വപ്‌നങ്ങൾ അവർക്കുമുണ്ടായിരുന്നിരിക്കില്ലേ..? പക്ഷെ , അതിലേയ്ക്ക് നോക്കാൻ ധൈര്യം ഇല്ല.. വച്ച് നീട്ടിയ ജീവിതം സ്വീകരിക്കുക.. വലിയ കാര്യം ആണ് ആ രണ്ടു പുരുഷന്മാരും ചെയ്തത്.. പക്ഷേ , അച്ഛനും അമ്മയും ഇല്ലാത്ത ഒരുവളോട് , ആരോരും ഇല്ലാത്ത ഒരുവളോട് ,അത് വിളിച്ചു പറയുക.. അതിന്റെ പേരിൽ , അടിമ ആയിട്ടിരിക്കണം എന്ന് അവകാശപെടുക.. പൈസയുടെ കാര്യം വരുമ്പോൾ.. നിന്റെ തന്ത തന്നിട്ടുണ്ടോ എന്ന് ചോദിക്കുക..

രണ്ടാമത്തെ കേസിലെ സ്ത്രീ എന്നോട് പറഞ്ഞു.. മതിയായി..ദേഷ്യം വരുമ്പോൾ എന്തൊക്കെ പറയും എന്ന് ചേട്ടന് അറിയില്ല.. പിഴച്ചു ഉണ്ടായതല്ലേ നീ എന്നൊക്കെ ആണ് വിളിച്ചു പറയുക.. കുറെ കഴിയുമ്പോൾ ചേട്ടന്റെ ദേഷ്യം മാറും.. പറഞ്ഞതൊക്കെ ചേട്ടൻ മറക്കും.. പക്ഷെ, ഞാൻ മടുത്തു...! എനിക്കാരുമില്ല...! ഒരു നിസ്സഹാവസ്ഥ ആ കണ്ണുകളിൽ കാണാമായിരുന്നു.. ഹൃദയത്തിനേറ്റ മുറിവുകളും.. വര്ഷങ്ങള്ക്കു മുൻപ് കണ്ട അതേ ദയനീയത..

ചോദിക്ക് മാഡം, എന്ത് കുറവാണു ഞാൻ അവൾക്കു കൊടുത്തതെന്ന്.. ഒന്നുമില്ലാതെ ഇടത്ത് നിന്നും...ഇത്രയും നേട്ടങ്ങൾ അവൾക്കു കിട്ടിയില്ലേ..? ഞാൻ കെട്ടിയില്ലായിരുന്നു എങ്കിലോ..? ഔഷധം കരുതിയത് കൊണ്ട് മാത്രം രോഗം മാറുക ഇല്ല.. അത് അകത്താകുകയും വേണം.. എന്ന് പറയും പോലെ, ഒരു അനാഥയുടെ കഴുത്തിൽ താലി കെട്ടിയതു കൊണ്ട്, ഉണ്ണാനും ഉടുക്കാനും കൊടുത്ത് കൊണ്ട് ഒന്നുമായില്ല.. ആരുമില്ല.. എന്ന തോന്നൽ ഇല്ലാതാക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ എന്തിനു ഈ "സാഹസം."? സ്നേഹം, സഹാനുഭൂതി, ഇതിനൊക്കെ കണക്കു പറയരുത്... പ്രളയം അതിജീവിച്ചു കഴിയുമ്പോ എങ്കിലും അതു തോന്നുന്നില്ലേ?

MORE IN SPOTLIGHT
SHOW MORE
Loading...
Loading...