അന്ന് സുന്ദരിപ്പട്ടം നേടി; ഇന്ന് ഇന്ത്യന്‍ ആര്‍മിയില്‍; ആ തിരഞ്ഞെടുപ്പിന് കയ്യടിച്ച് രാജ്യം

garima-yadav
SHARE

'ഇന്ത്യാസ് മിസ് ചാമിങ്ങ് ഫേസ് ' പട്ടം നേടിയതിനു ശേഷം ഫാഷന്‍ ലോകത്ത് ആകര്‍ഷകമായ ഭാവി കാത്തിരിപ്പുണ്ടായിരുന്നു ഗരിമ യാദവിനെ. ഒരു അന്താരാഷ്ട്ര സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് പോകാനുള്ള അവസരം ലഭിച്ച അതേ സമയത്താണ് ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിളിക്കുന്നത്. രണ്ട് വഴികളുണ്ടായിരുന്നു– ഒന്ന് ഫാഷന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ലോകം തിരഞ്ഞെടുത്ത് ഒരു സെലിബ്രിറ്റി ആകുക, അതല്ലെങ്കില്‍ ഇന്ത്യന്‍ സേനയില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കുക. 

വീണ്ടുമൊരിക്കല്‍ കൂടി ആലോചിക്കാതെ രണ്ടാമത്തെ ഓപ്ഷനാണ് ഗരിമ തിരഞ്ഞെടുത്തത്. ഗരിമയുടെ കഥ പുറത്തുവന്നതോടെ ആ തിരഞ്ഞെടുപ്പിന് രാജ്യം മുഴുവന്‍ കയ്യടിച്ചു. ഇന്ന് ഗരിമ ലഫ്റ്റനന്റ് ഗരിമ യാദവ് ആണ്. ആ തിരഞ്ഞെടുപ്പിനെക്കുറിച്ചു പറയുമ്പോള്‍ ഇപ്പോഴും ഗരിമയുടെ വാക്കുകളില്‍ സന്തോഷവും അഭിമാനവും ഉണ്ട്. 

തനിക്ക് ഏറ്റവുമധികം പ്രചോദനം നല്‍കിയത് അമ്മയാണെന്നു പറയുന്നു ഗരിമ. ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത് ചെറുപ്പം മുതലേ സ്വപ്നമായി കൊണ്ടുനടന്നിരുന്നു. സൗന്ദര്യപ്പട്ടം നേടുന്ന മിക്കവരുടെയും സ്വപ്നം ബോളിവുഡിലോ ഹോളിവുഡിലോ അവസാനിക്കുമ്പോള്‍ അത്തരം നടപ്പുശീലങ്ങളെയെല്ലാം ഈ മിടുക്കി തിരുത്തിക്കുറിച്ചു. 

ആര്‍മി പബ്ലിക് സ്കൂള്‍, ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് ഗരിമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...